കാഞ്ഞങ്ങാട്: ഇരു വൃക്കകളും പ്രവര്‍ത്തന രഹിതമായ കോടോം-ബേളൂര്‍ പഞ്ചായത്ത് കാലിച്ചാനടുക്കം കോട്ടപ്പാറയിലെ മധുവിന്റെ ഭാര്യ ഉഷ കരുണയുള്ളവുരുടെ കാരുണ്യത്തിനായി കൈനീട്ടുന്നു. മംഗലാപുരം ആശുപത്രിയില്‍ മാസങ്ങളായി ചികിത്സയിലാണ്. ആഴ്ചയില്‍ രണ്ട് പ്രാവശ്യം ഡയാലിസിസ് ചെയ്ത് കൊണ്ടിരിക്കുന്നു. ശസ്ത്രക്രിയ വഴി വൃക്ക മാറ്റിവെക്കലല്ലാതെ ഉഷയുടെ ജീവന് രക്ഷിക്കാന്‍ മറ്റൊരു വഴിയുമില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ശസ്ത്രക്രിയക്ക് ചുരുങ്ങിയത് 25 ലക്ഷം രൂപയും മാസങ്ങളോളമുള്ള ആശുപത്രി ചെലവും വഹിക്കേണ്ടി വരും. ഉഷയുടെ നിര്‍ദ്ധന കുടുംബത്തിന് ഈ ഭാരിച്ച സാമ്പത്തിക ബാദ്ധ്യത താങ്ങാനുള്ള ശേഷിയില്ല. സ്വകാര്യ ബസ് ജീവനക്കാരനായ ഭര്‍ത്താവ് മധുവും തൊഴിലുറപ്പ് തൊഴിലാളിയായ ഉഷയും പണിയും ചെയ്താണ് കുടുംബ ചെലവും, പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മകള്‍ രേഷ്മയുടെയും എട്ടാം ക്ലാസുകാരനായ മകന് മിഥുന്റെയും പഠന ചെലവും നടത്തിവരുന്നത്. രോഗ വിവരം അറിഞ്ഞതിന് ശേഷം ഇരുവര്‍ക്കും ജോലിക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണ്. ഈ നിസ്സഹായതയ്ക്ക് മുന്നില്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ഈ കുടുംബത്തെ സഹായിക്കാന്‍ ബാനം കൃഷ്ണന് (ചെയര്മാന്), പി.യു.മുരളീധരന് നായര്‍ (കണ്‍വീനര്‍), മൂസ്സാന്ഹാജി (ട്രഷറര്‍) എന്നിവരടങ്ങിയ ഒരു ജനകീയ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ജീവകാരുണ്യപരമായ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി ഉഷയുടെ ചികിത്സാ ഫണ്ടിലേക്ക് സഹായം ചെയ്യണമെന്ന് ചികിത്സാ സഹായ കമ്മറ്റി ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.
ഫോണ്‍: 94466 52657, 828117 3662, 9446653606. ബാങ്ക് അക്കൗണ്ട് നമ്പര്‍: 40432 101002078. NMG Bank, Kalichanadu kka m Branch. IFSC KLGB 004 0432.
പ്രതികരിക്കാൻ ഇവിടെ എഴുതുക: