പത്തനംതിട്ട : പോളിടെക്നിക് കോളേജ് അദ്ധ്യാപകന്റെ കാറിടിച്ച് മൂന്നു വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. പന്തളം പോളീടെക്നിക്കിലെ ഒന്നാം വര്‍ഷ സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളായ ശ്രുതിമോഹന്‍(18),കൊടുമണ്‍ അങ്ങാടിക്കല്‍ വടക്ക് പ്ലാവിള വടക്കേതില്‍ ശില്പ.എം(18),രണ്ടാംവര്‍ഷ സിവില്‍എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനി ഇടയാറന്മുള അഴകത്ത് മലയില്‍ അശ്വതി.വി.എ(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മെക്കാനിക്കല്‍ വിഭാഗം അദ്ധ്യാപകന് പ്രദീപ്കുമാറിന്റെ കാറാണ് വിദ്യാര്‍ത്ഥികളെ ഇടിച്ചത്. കോളേജില്‍ കായികമത്സരങ്ങള്‍ നടക്കുന്നതിനിടെ കോളേജിനോടുചേര്ന്ന റബ്ബര്‍തോട്ടത്തില്‍ തീ പിടിച്ചത് അണയ്ക്കാനായി കാറില്‍ പോകുമ്പോഴാണ് ഓട്ടമത്സരത്തില്‍ പങ്കെടുക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ കാര്‍ ഇടിച്ചത്.
ഇവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സാരമായി പരിക്കേറ്റ ശില്പയെ തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയിലേയ്ക്കു മാറ്റി.സംഭവത്തെത്തുടര്‍ന്ന് കോളേജിലും ആശുപത്രിയിലും വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് സംഘടിച്ചത് അല്പനേരം സംഘര്‍ഷത്തിന് കാരണമായി.പോലീസെത്തി രംഗം ശാന്തമാക്കി.അദ്ധ്യാപകന് പ്രദീപ്കുമാറിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കേസെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചു.അദ്ധ്യാപകന്റെ കാര്‍ അമിതവേഗതയിലായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: