തിരുവല്ല: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇ ടത് മുന്നണി അധികാരത്തി ല്‍ എത്തിയാലല്ലെ മദ്യനയത്തേക്കുറിച്ച് പറയേണ്ടതുള്ളുവെന്ന് പിണറായി വിജയന്. ഇടതുപക്ഷത്തിന്റെ മദ്യനയം എന്താണെന്ന രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തിന് മറുപടി പറഞ്ഞപ്പോഴായിരുന്നു ആത്മവിശ്വാസം നഷ്ടപ്പെട്ട പിണറായിയുടെ വാക്കുകള്‍. മദ്യനയത്തില്‍ തീരുമാനമെടുക്കേണ്ടത് അതത് സര്‍ക്കാരു കളാണ്. ഇടതുപക്ഷം അധി കാരത്തില്‍ വരാന്‍ സാധ്യത യുണ്ടെന്ന് മനസ്സിലാക്കിയത് കൊണ്ടാണോ രാഹുല്‍ എല്‍ഡിഎഫിന്റെ മദ്യനയം ചോദിച്ചതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ചോദ്യവും മറുചോദ്യവും ഉന്നയിച്ച പിണറായി ഇടതുമുന്നണിയുടെ മദ്യന യം വ്യക്തമാക്കാന്‍ തയ്യാറായില്ല.
ഉമ്മന്‍ ചാണ്ടിയെ പോലെ ജീ ര്‍ണത ബാധിച്ച മുഖ്യമന്ത്രി യെ കേരളം കണ്ടിട്ടില്ല. സോളാറും ബാര്‍ക്കോഴയും നിലനില്‍ക്കെ ഉമ്മന്‍ചാണ്ടിയെ മികച്ച മുഖ്യമന്ത്രിയാണെന്ന് പറഞ്ഞ എ.കെ. ആന്റണിയുടെ തൊലിക്കട്ടിയെ പിണറായി പരിഹസിച്ചു. നവകേരള മാര്‍ച്ചിന് തിരുവല്ലയില്‍ നല്കിയ സ്വീകരണത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ജാഥാ അംഗങ്ങളായ എംപി രാജേഷ്, എ. സമ്പത്ത്, കെ.ടി. ജലീല്‍, പി. രാജേഷ്, എം.വി. ഗോവിന്ദന് , കെ.പി ഉദയഭാനു, മാത്യു ടി തോമസ്, രാജുഎബ്രഹാം, കെ. അനന്തഗോപന്‍, ആര്. സനല്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: