തിരുവല്ല: വീല്‍ചെയറുകളില്‍ വരെ യാത്രക്കാര്‍ എത്തിച്ചേരുന്ന റെയില്‍വേ സ്റ്റേഷന് മുന്നിലെ പോര്‍ച്ചില്‍ നിയമം ലംഘിച്ച് നടത്തുന്ന പോലീസ്ജീപ്പ് പാര്‍ക്കിംഗ് പ്രതിഷേധത്തിന് വഴിയൊയുക്കുന്നു.
മറ്റ് വാഹനങ്ങള്‍ക്ക് വന്നു പോകാനാകാത്ത വിധം സ്റ്റേഷന് മുന്നിലെ പോര്‍ച്ചില്‍ പോലീസ് ജീപ്പ് നടത്തുന്ന അനധികൃത പാര്‍ക്കിംഗിനെ ചൊല്ലിയാണ് യാത്രക്കാര്‍ക്കും റെയില്‍വേ അധികൃതര്‍ക്കും ഇടയില്‍ പ്രതിഷേധം ഉയരുന്നത്.
പോര്‍ച്ചില്‍ ഡ്രൈവറില്ലാതെ പാര്‍ക്ക് ചെയ്തിരുന്ന പോലീസ്ജീപ്പ് നിമിത്തം രോഗിയായ വൃദ്ധയുമായി എത്തിയ വാഹനത്തില്‍ നിന്ന് വൃദ്ധയെ സ്റ്റേഷന് മുന്നില്‍ ഇറക്കാനാകാതെ ബന്ധുക്കള്‍ വലഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സം’വം. യാത്രക്കാരുടെ പ്രതിക്ഷേധം ഉയര്‍ന്നതോടെ റെയില്‍വേ അധികൃതര്‍ സം’വത്തില്‍ ഇടപെട്ടു. തുടര്‍ന്ന് സ്റേ്ഷന് മാനേജര്‍ നേരിട്ട് എസ്.പിയെ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞതോടെയാണ് ജീപ്പ് പോര്‍ച്ചില്‍ നിന്നും മാറ്റിയത്. സ്റ്റേഷനിലും പരിസരത്തും പെട്രോളിംഗിനായി എത്താറുളള പോലീസ് ഉദ്യോഗസ്ഥര്‍ ജീപ്പ് പോര്ച്ചിനുളളില് പാര്‍ക്ക് ചെയ്യുന്നത് പതിവാണെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. പാര്‍ക്കിംഗിനായി അനുവദിച്ചിരിക്കുന്ന സ്ഥലത്ത് മാത്രം വാഹനം പാര്‍ക്ക് ചെയ്യാന്‍ ഏവരും തയാറാകണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: