തിരുവനന്തപുരം: 2011ലെ പാക്കേജുവഴി നിയമനാംഗീകാരം ലഭിച്ച അധ്യാപകരുടെ മുന്‍കാല സേവനവും അംഗീകരിക്കണമെന്നാവശ്യപ്പെട്ട് അപ്രൂവ്ഡ് ടീച്ചേഴ്സ് ഫോറം സംസ്ഥാന സമരസമിതി സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി.
വര്‍ഷങ്ങളോളം ശമ്പളമില്ലാതെ ജോലിചെയ്ത അധ്യാപകര്‍ക്ക് 2011 ലെ പാക്കേജ്വഴി നിയമന അംഗീകാരം ലഭിച്ചവര്‍ക്ക് 2011 ജൂണ്‍ ഒന്ന് മുതലുള്ള ശമ്പളം ലഭിക്കുകയുണ്ടായി. അതിനു മുമ്പുള്ള സേവന വേതന വ്യവസ്ഥകള്‍ പിന്നീട് പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ പാക്കേജ് നിലവില്‍ വന്ന് അഞ്ച് വര്‍ഷം കഴിയുമ്പോഴും അധ്യാപകരുടെ മുന്‍കാല സേവനവേതന വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഒരേ സ്കൂളില്‍ തന്നെ ഒന്നിലധികം അധ്യാപകര്‍ക്ക് പാക്കേജ് വഴി നിയമനം ലഭിച്ചതിനാല്‍ പ്രമോഷന് ഉള്‍പ്പെടെയുള്ള നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു.
അറബിക്, ഉറുദു, സംസ്കൃതം എന്നീ ഭാഷാ അധ്യാപകര്‍ ഒമ്പതുവര്‍ഷം വരെ പാര്‍ട്ട്ടൈം സേവനം പൂര്‍ത്തിയാക്കിയിട്ടും മുന്‍കാല സേവനം അംഗീകരിക്കാത്തതിനാല്‍ പാര്‍ട്ട്ടൈം അധ്യാപകരായി തുടരുകയാണ്. 2016ല്‍ ഇറങ്ങുന്ന പുതിയ പാക്കേജ് പ്രകാരം 2011ന് ശേഷം നിയമനം ലഭിച്ച അധ്യാപകര്‍ക്കെല്ലാം നിയമന തീയതി മുതല്‍ തന്നെ സേവന വേതനങ്ങള്‍ അംഗീകരിച്ചു നല്‍കുമെന്നും 2011ലെ പാക്കേജില്പ്പെട്ടവര്ക്ക് മുന്‍കാല പ്രാബല്യം നല്‍കില്ല എന്നും വ്യക്തമാക്കിയിരിക്കുകയാണ്. നിരഹാരസമരം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: