കല്‍പ്പറ്റ : കല്‍പ്പറ്റ-മേപ്പാടി റോഡ് എത്രയും പെട്ടന്ന് പണി പൂര്‍ത്തിയാക്കി തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ പി ഡബ്ല്യു ഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ജനുവരി 31ന് തുറന്നുകൊടുക്കുമെന്ന ഉറപ്പിന്മേലാണ് റോഡ് അടച്ചത്. എന്നാല്‍ റോഡിന്റെ കരാറുകാരന് റോഡിന്റെ പ്രവൃത്തിയില്‍ ഒരു ജാഗ്രതയും കാണിക്കുന്നില്ല. ആവശ്യത്തിന് സാധന സാമഗ്രികളോ അനുബന്ധങ്ങളോ ഇദ്ദേഹത്തിനില്ല. ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും ഒത്തുകളിയാണ് പ്രവൃത്തി നീളാന്‍ കാരണം. ധര്‍ണ കല്‍പ്പറ്റ നഗരസഭാ കൗണ്‍സിലര്‍ വി.ഹാരിസ് ഉദ്ഘാടനം ചെയ്തു. മേപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സഹിഷ്ണ, നസീമ, സാം പി മാത്യു, ഗോകുല്‍ദാസ് കോട്ടയില്‍, പ്രഹ്ലാദന്, ഷാജി, ഭാസ്ക്കരന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: