കുമ്പള: ബിജെപി നേതാക്കളായിരുന്ന എസ്.മോഹന കാമത്തിന്റെയും ഇന്ദുശേഖര ആള്‍വയുടെയും സ്മരണാര്‍ത്ഥം കുമ്പള പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 28ന് രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ശങ്കര ആള്‍വ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ കെ.വിനോദന്‍, ബാബു ഗട്ടി, ഡി.എന്‍.ഷെട്ടി, സെക്രട്ടറിമാരായ സുബ്രഹ്മണ്യ നായ്ക്, മധുസൂദനന്, അനി ഷെട്ടി, ട്രഷറര്‍ കമലാക്ഷ ആരിക്കാടി സംസാരിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.വസന്ത കുമാര്‍ സ്വാഗതവും ശശികുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: