കുണ്ടംകുഴി: ബേഡകം പഞ്ചായത്തില്‍ പയസ്വനിപുഴയിലെ കുണ്ടംകുഴി തോണിക്കടവില്‍ നിന്നും മണല്‍ കടത്ത് വ്യാപകം. രാത്രി പകല്‍ ഭേദമില്ലാതെയാണ് നിത്യേന മണല്‍കൊള്ള നടത്തുന്നത്.
പുഴയില്‍ നിന്നും ജീപ്പിലും, പിക്കപ്പിലും, ലോറിയിലുമായി നിരവധി ലോഡ് മണലുകള്‍ ചാക്കുകളില്‍ നിറച്ച് കടത്തുന്നത് പതിവായിട്ടുണ്ട്. അനധികൃത മണല്‍ക്കടത്ത് വ്യാപകമാകുമ്പോഴും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. നാട്ടുകാരില്‍ ചിലരുടെ ഒത്താശയോടെയാണ് മണല്ക്കടത്തെന്നും ആരോപണമുണ്ട്. പരാതി നല്കിയാലും നടപടിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: