കാഞ്ഞങ്ങാട്: കുട്ടികളും അമ്മമാരും ഒരേ വേദിയില്‍ നൃത്തചുവടുകള്‍ വെച്ചപ്പോള്‍ മെഗാ തിരുവാതിര കാണികള്‍ക്ക് ദൃശ്യചാരുതയേകി. കുറുന്തൂര്‍ ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്ര പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തിന്റെ ഭാഗമായി ഗുരുവന്നൂര് മാതൃവേദി അംഗങ്ങളാണ് തിരുവാതിര അവതരിപ്പിച്ചത്.
മണിബാലേ എന്നു തുടങ്ങി ദുര്ഗ്ഗാപരമേശ്വരിയെ വണങ്ങിക്കൊട് അരയിലെ വി.വി.ലതയുടെ ശിക്ഷണത്തില്‍ സ്വാതി ലക്ഷ്മിയും നമിതാ നാരായണനും ആലപിച്ച തിരുവാതിരപാട്ടിനൊത്ത് 15 വയസ്സുള്ള കെ.ആര്യയും 38 വയസ്സുള്ള വിനീതാ രവിയും ഉള്‍പ്പെടെ 50 അംഗങ്ങള്‍ നൃത്തചുവട് വെച്ചപ്പോള്‍ ക്ഷേത്രപരിസരം ലാസ്യ നിര്‍വൃതിയിലായി. നേരത്തെ നാഗച്ചേരി ഭഗവതിസ്ഥാന പൂരക്കളി സംഘം അവതരിപ്പിച്ച പൂരക്കളിയും ആരാധനയുടെ അകരപ്പൊരുള് എന്ന വിഷയത്തെ ആസ്പദമാക്കി പയ്യന്നൂര്‍ നാട്ട് സംകൃതി ഡയറക്ടര്‍ ഡോ.ആര്.സി.കരിപ്പത്ത് പ്രഭാണം നടത്തി. ഇ.വി.സുധാകരന് അധ്യക്ഷത വഹിച്ചു. പി.വി.കുഞ്ഞിക്കണ്ണന്, കൃഷ്ണന് പനങ്കാവ് സംസാരിച്ചു. ചടങ്ങില്‍ സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ് നേടിയ ശ്രീജിത്ത് നീലായി, മറത്തുകളി ഫോക്ലോര് അവാര്‍ഡ് നേടിയ സുരേന്ദ്രന് പണിക്കര്‍, എം.എ.ഹിസ്റ്ററിയില്‍ ഒന്നാം റാങ്ക് നേടിയ ദിവ്യ ഉത്തമന് എന്നിവരെ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: