കല്‍പ്പറ്റ : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയില്‍) ന്റെ സഹകരണത്തോടെ നാഷണല്‍ യുവ കോ-ഓപ്പറേറ്റീവ് സൊസൈറ്റി രാജ്യ വ്യാപകമായി നടത്തുന്ന ‘ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍’ ടാലന്റ് ഹണ്ട് ഫെബ്രുവരി 14ന് ജില്ലയില്‍ നടക്കും. മാനന്തവാടി ജി.വി.എം.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നടക്കുന്ന ടാലന്റ് ഹണ്ടില്‍ 11 മുതല്‍ 17 വയസ്സ് വരെയുള്ള അത്ലറ്റുകള്‍ക്ക് പങ്കെടുക്കാം.
100 മീറ്റര്‍, 200 മീറ്റര്‍, 800 മീറ്റര്‍ ഓട്ട മത്സരങ്ങളാണ് നടക്കുക. ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിലും 55 ജില്ലകളിലുമാണ് ഈ വര്‍ഷം ആദ്യമായി ടാലന്റ് ഹണ്ട് നടക്കുന്നത്. ഇതില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്കി 2020 ലെ ടോകിയോ ഒളിംപിക്സിന് പര്യാപ്തരാക്കി എടുക്കുകയാണ് ലക്ഷ്യം. സ്കൂളുകളിലും ഗ്രാമപഞ്ചായത്തുകളിലും ലഭ്യമായ അപേക്ഷാഫോം പൂരിപ്പിച്ച് നല്‍കിയോ www.gailindian speed star.org എന്ന വെബ്സൈറ്റിലൂടെയോ രജിസ്ട്രേഷന് നടത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: