കൊല്ലം: ജമ്മുകാശ്മീരിലെ സിയാച്ചിന്‍ മഞ്ഞുപാളിയില്‍ ഹിമപതത്തില്‍ മരിച്ച സുധീഷിന് രാജ്യം കണ്ണീരോടെ വിട പറഞ്ഞു. രാജ്യസേവനത്തിനിടയില്‍ മരണത്തിലേക്ക് സുധീഷ് മടങ്ങുന്നത് സഹോദരന്‍ സുരേഷിനെ രാഷ്‌ട്രസേവകനായി നല്‍കികൊണ്ടാണ്. കൊല്ലം മണ്‍ട്രോത്തൂരുത്ത് വില്ലിമംഗലം പടിഞ്ഞാറ് കൊച്ചുമുളച്ചന്തറ വീട്ടില്‍ ബ്രഹ്മപുത്രന്റെ മകനാണ് ജമ്മുകാശ്മീരില്‍ മരണപ്പെട്ട. ബി.സുധീഷ്(30). കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു സുധീഷ് അവസാനമായി നാട്ടിലെത്തിയത്. അടുത്തമാസം അവധിക്കെത്താനിരിക്കുകയായിരുന്നു. കൊല്ലം എസ്.എന്‍. കോളേജില്‍ ബോട്ടണി ബിരുദത്തിന് പഠിക്കുന്ന ഷാലുവാണ് ഭാര്യ. മീനാക്ഷി(നാലുമാസം) ഏകമകളാണ്. അമ്മ പുഷ്പവല്ലി. സഹോദരി സുരേഖ. സഹോദരന്‍ സുരേഷും സൈനികനാണ്.
















