കോഴഞ്ചേരി: നൂറ്റിനാലാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഇന്നാരംഭിക്കും.രാവിലെ 10.30 ന് ചെറുകോല്‍പ്പുഴ ജംഗ്ഷനില്‍ പതാക, കൊടിമര, ജ്യോതിപ്രയാണ, ഛായാചിത്ര ഘോഷയാത്രകള്‍ സംഗമിക്കും. ഘോഷയാത്രയെ ഹിന്ദുമത മഹാമണ്ഡലം ഭാരവാഹികള്‍ സ്വീകരിച്ചാനയിക്കും. പള്ളിയോടക്കരയോഗ അംഗങ്ങള്‍, ക്ഷേത്ര ഉപദേശകസമിതി, ഹിന്ദുസംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ സ്വീകരണത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് കെടാവിളക്കിലേക്ക് ഭദ്രദീപം പകരും. ഛായാചിത്ര പ്രതിഷ്ഠയ്ക്ക് ശേഷം ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് അഡ്വ.ടി.എന്‍.ഉപേന്ദ്രനാഥക്കുറുപ്പ് പതാക ഉയര്‍ത്തും. 11.30ന് ഗീതാപാരായണം, 12.30ന് അന്നദാനം, 1 ന് അഷ്ടപദി കച്ചേരി, 2.45 ന് വിശിഷ്ടാതിഥികളെ സ്വീകരിച്ച് സമ്മേളന നഗരിയിലേക്ക് ആനയിക്കും. മഹാമണ്ഡലേശ്വര്‍ സ്വാമി ദിവ്യാനന്ദ സരസ്വതി മഹാരാജിനെ പൂര്‍ണ്ണകുംഭം നല്കി സ്വീകരിക്കും. 3ന് ഉദ്ഘാടന സമ്മേളനം. സ്വാമി ദിവ്യാനന്ദ സരസ്വതി മഹാരാജ് ഉദ്ഘാടനം ചെയ്യും.
മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ അദ്ധ്യക്ഷതവഹിക്കും. സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. രാജസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന് മുഖ്യപ്രഭാഷണം നടത്തും. എന്‍.കെ.പ്രേമചന്ദ്രന് എംപി, രാജുഎബ്രഹാം എംഎല്‍എ, എന്നിവര്‍ ആശംസകളര്‍പ്പിക്കും. മഹാമണ്ഡലം പ്രസിഡന്റ് അഡ്വ.ടി.എന്‍.ഉപേന്ദ്രനാഥക്കുറുപ്പ് സ്വാഗതവും, ജോ.സെക്രട്ടറി ടി.എന്‍.രാജശേഖരന്‍പിള്ള നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: