പനമരം: പനമരം ക്ഷീരോത്പാദക സഹകരണ സംഘത്തിന് ക്ഷീര കര്‍ഷകരെ ക്ഷേമ നിധിയില്‍ ചേര്‍ത്തതിന്റെ അംഗീകാരമായി സംസ്ഥാന ക്ഷീരവികസന വകുപ്പ് അവാര്‍ഡ് നല്‍കും. ഫെബ്രുവരി 10 ന് തിരുവന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ക്ഷീരവികസന വകുപ്പ് മന്ത്രിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്നതാണെന്ന് പനമരം ക്ഷീരവികസന ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മെമ്പര്‍ഷിപ്പില്‍ നാലാം സ്ഥാനമുളള ഈ ക്ഷീര സംഘം കര്‍ഷകര്‍ക്കായി പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് കഴിഞ്ഞു. ഇപ്പോള്‍ പ്രതിദിനം പതിനൊന്നായിരം ലിറ്റര്‍ പാലാണ് സംഭരിക്കുന്നത്. ഇതില്‍ എണ്ണായിരത്തി ഇരുന്നൂറ് ലിറ്റര്‍ മില്‍മയ്ക്ക് നല്‍കുകയും രണ്ടായിരത്തി എണ്ണൂറ് ലിറ്റര്‍ അഭ്യന്തര മാര്‍ക്കറ്റില്‍ വില്പന നടത്തുകയും ചെയ്യുന്നുണ്ട്. മൂവ്വായിരത്തി ഇരുന്നൂറ്റി പതിനൊന്ന് സജ്ജീവ അംഗങ്ങളാണ് ഉളളത്. സ്വന്തമായി പ്രവര്‍ത്തിക്കുന്ന അഞ്ച് കണ്‍സ്യൂമര്‍ സ്റ്റോറുകളിലൂടെ മാര്‍ക്കറ്റ് വിലയിലും കുറച്ച് ഗുണ നിലവാരം ഉളളതും ആദായകരമായ രീതിയില്‍ പൊതു ജനങ്ങള്‍ക്കും സംഘാംഗങ്ങള്‍ക്കും എല്ലാ വിധ കാലിതീറ്റകളും മിനറല്‍ മിക്സര്‍ മുതലായവയും ലഭ്യമാക്കും. പാലിന്റെ ഗുണമേന്മയില് പരമാവധി വില കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്ന ആധുനിക സജ്ജീകരണങ്ങള്‍ ചെയ്യും. മൂന്ന് മാസത്തെ അധിക വില ലഭ്യമാക്കുന്നതിനൊപ്പം സംഘത്തിന്റെ ലാഭ വിഹിതത്തില്‍ നിന്നും ആറുമാസത്തെ അധിക വില ഉള്‍പ്പെടുത്തി ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതാണ്. മെച്ചപ്പെട്ട പാലുത്പാദനം ലക്ഷ്യമാക്കി ജെ.എല്‍.ജികള്‍ക്കും വ്യക്തികള്‍ക്കും സഹായം നല്കുന്നതിനു വേണ്ടിയുളള പദ്ധതികള്‍ തുടങ്ങും. മിനി ഫാമുകള്‍ക്ക് മില്‍മയില്‍ നിന്നും ക്ഷീരവികസന വകുപ്പില്‍ നിന്നും കറവ യന്ത്രം, റബ്ബര്‍ മാറ്റ്, ഓട്ടോമാറ്റിക് കുടിവെളള പാത്രം തുടങ്ങിയവ ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ സംഘത്തിന്റെ കീഴില്‍ 125 പേര് ക്ഷീരകര്‍ഷക പെന്ഷന് വാങ്ങുന്നുണ്ട്. കൂടുതല്‍ പേര്‍ക്ക് പെന്ഷന് പദ്ധതിയുടെ ഗുണ ഫലങ്ങള്‍ ലഭ്യമാക്കുന്നതിനുളള സംസ്ഥാന അംഗീകാരമാണ് പനമരം ക്ഷീരോത്പാദക സഹകരണ സംഘത്തിന് ലഭിച്ചത്. ഈ അവാര്‍ഡ് പുതിയ ഭരണ സമിതി ഭരണത്തിലേറിയതിനു ശേഷം ലഭ്യമായതാണ്. ക്ഷീര സംഘം പ്രസിഡണ്ട് ബേബി തോമസ്, ഡയറക്ടര്‍മാരായ ഒ.എം.ജോര്‍ജ്ജ്, ഷൈജറ്റ്, എ.ജി.ജോസഫ്, ശ്രീമതി എല്‍സി ജോര്‍ജ്ജ് എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: