കരുവാരക്കുണ്ട്: മലയോര മേഖലയില്‍ തപാല്‍ മാര്‍ഗ്ഗമുളള തട്ടിപ്പ് വ്യാപകമാവുന്നു. അപൂര്‍വ്വ ഭാഗ്യവാന്മാരായി നിങ്ങളെ തെരഞ്ഞെടുത്തതായി അറിയിച്ച് തപാല്‍ മാര്‍ഗ്ഗം വീട്ടിലെത്തുന്ന കത്തുകളിലൂടെയാണ് തട്ടിപ്പ് അരങ്ങേറുന്നത്.
കരുവാരക്കുണ്ട് മേഖലയില്‍ ഇത്തരത്തില്‍ വഞ്ചിതരായത് നിരവധി പേരാണ്. പണമടച്ച് ഉരുപ്പടികള്‍ വാങ്ങി തുറന്ന് നോകുമ്പോഴാണ് ചതി മനസിലാവുന്നത്.പത്ത് രൂപ പോലും വിലമതിക്കാത്ത ഉല്പന്നത്തിന് നല്‍കുന്നത് രണ്ടായിരം രൂപയാണ്. ഇത്തരത്തില്‍ വഞ്ചിതരാവുന്നതില്‍ ഏറെയും സാധാരണകാരും, സ്ത്രീകളുമാണ്. തമിഴ്നാട് കേന്ദ്രീകരിച്ചിട്ടുളള ചില കമ്പനികളാണ് ജില്ലയില്‍ വ്യാപകമായി തട്ടിപ്പു നടത്തുന്നതെന്നാണ് സൂചന. ഒരു സന്തോഷ വാര്‍ത്ത അറിയിക്കുന്നു എന്ന ആമുഖതോടെയാണ് ഫോണിലേക്ക് വിളി വരുന്നത്. നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഏതെങ്കിലും നറുക്കെടുപ്പില്‍ വിജയിച്ചിട്ടുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിക്കും .പിന്നീട് സമ്മാനതുക ലഭികണമെങ്കില്‍ തപാല്‍ ചാര്‍ജ്ജും, സര്‍വ്വീസ് ചാര്‍ജ്ജുമായ രണ്ടായിരം രൂപ പാര്‍സല്‍ ലഭിക്കുമ്പോള്‍ പോസ്റ്റ്മാന്റെ കൈവശം കൊടുകണമെന്നും അറിയിക്കും .എന്നാല്‍ തുക അടച്ച് കൈപ്പറ്റുന്ന പാര്‍സലില്‍ അടങ്ങിയിരിക്കുന്നത്ത് ഉപയോഗശൂനമായ സാധനമായിക്കും. അബദ്ധം മനസിലാക്കി തിരിച്ച് വിളികുമ്പോള്‍ നമ്പര്‍ നിലവിലില്ലെന്ന മറുപടിയാണ് ലഭിക്കുക.
ഉല്പന്നം കൈപ്പറ്റുന്നില്ലെങ്കില്‍ തിരിച്ചയക്കേണ്ട മേല്‍വിലാസവും കവറില്‍ രേഖപ്പെടുത്തിട്ടുണ്ട്. പക്ഷേ അത് ആളുകളെ വിശ്വസിപ്പിക്കുന്നതിനായി നല്‍കിയിരിക്കുന്ന വെറുമൊരു വിലാ സം മാത്രമാണ്. തട്ടിപ്പിന് ഇരയാവുന്നവര്‍ നാണകേട്ടോര്ത്ത് പുറത്ത് പറയാന്‍ മടിക്കുന്നതാണ് മലയോരത്ത് പോസ്റ്റല്‍ തട്ടിപ്പ് വ്യാപകമാകാന്‍ പ്രധാനകാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: