കൊല്ലം: തൊണ്ണൂറ് ശതമാനത്തോളം സ്ത്രീകള്‍ പണിയെടുക്കുന്ന പരമ്പരാഗത വ്യവസായമായ കശുവണ്ടി വ്യവസായം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ബിഎംഎസ് ജില്ലാ കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വ്യവസായത്തില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ കൊടും പട്ടിണിയിലാണിപ്പോള്‍. അവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ നടപടിയെടുക്കണം. ഇഎസ്‌ഐ ആനുകൂല്യം ഉള്ള തൊഴിലാളികളെ സര്‍ക്കാരിന്റെ കാരുണ്യപദ്ധതിയില്‍ ഉള്‍കൊള്ളിച്ചു കൊണ്ടു ചികിത്സാസഹായം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പി.ജയപ്രകാശിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന വൈസ്.പ്രസിഡന്റ് വി.രാധാകൃഷ്ണന്‍, അസംഘടിത മേഖലാ സംസ്ഥാന ഇന്‍ചാര്‍ജ് ബി.ശിവജി സുദര്‍ശന്‍, ജില്ലാ സെക്രട്ടറി ടി.രാജേന്ദ്രന്‍ പിള്ള എന്നിവര്‍ സംസാരിച്ചു. ജെ.അനില്‍കുമാര്‍ സ്വാഗതവും ഡോ.സുഭാഷ് കുറ്റിശ്ശേരി നന്ദിയും പറഞ്ഞു.
















