ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്നത് തുല്യനീതിക്കുവേണ്ടിയുള്ള ധര്‍മ്മയാത്രയാണെന്ന് ദേശീയ അദ്ധ്യാപക അവാര്‍ഡുജേതാവും സംസ്‌കൃത പണ്ഡിതനും സാഹിത്യകാരനുമായ ആലപ്പുഴ രാജശേഖരന്‍ നായര്‍. ജാതി മത വര്‍ണ വര്‍ഗ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തുല്യനീതി ലഭിക്കുകയെന്നതാണ് നമ്മുടെ ഭരണഘടനയില്‍ പ്രധാന്യം നല്‍കി പറഞ്ഞിട്ടുള്ളത്.
ഇത് പ്രാവര്‍ത്തികമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ വിമോചനയാത്ര. അധികാരത്തിന്റെ അപ്പക്കഷണത്തിനുവേണ്ടിയല്ല, തന്റെ യാത്രയെന്ന് തുടക്കത്തിലേതന്നെ കുമ്മനം വ്യക്തമാക്കിയിരുന്നു. സന്യാസി തുല്യനായ അദ്ദേഹം എല്ലാവര്‍ക്കും എല്ലാവിധ ദുഃഖങ്ങളില്‍ നിന്നുമുള്ള മോചനമാണ് ലക്ഷ്യമാക്കുന്നത്. ധര്‍മച്യുതി ബാധിച്ച സമൂഹത്തിന് സാംസ്‌കാരിക അവബോധം പകര്‍ന്നുനല്‍കാനും യാത്രയിലൂടെ ശ്രമിക്കുന്നു.
ഭൗതിക നേട്ടങ്ങള്‍ക്കൊപ്പം ആദ്ധ്യാത്മികമായ ഉന്നമനം കൂടിയുണ്ടായാലേ മാനവസേവ യഥാര്‍ത്ഥ മാധവസേവയാകുകയുള്ളൂ. സമൂഹത്തിന്റെ സര്‍വ്വതോമുഖമായ ഉന്നതിക്കായി കക്ഷിരാഷ്‌ട്രീയ ജാതി മത ചിന്തകള്‍ക്കതീതമായി കൂടുതല്‍ മുന്നേറാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ആശംസിക്കുന്നു.
















