Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വരവേല്‍ക്കാം; വിമോചന നായകനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2016, 09:01 pm IST
in Alappuzha

ആലപ്പുഴ: ജില്ലയിലെ ബിജെപിയുടെ രാഷ്‌ട്രീയ മുന്നേറ്റത്തിന് ഊര്‍ജ്ജം പകര്‍ന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്ര ഇന്ന് ജില്ലയില്‍ പര്യടനം നടത്തും. രാവിലെ അരൂക്കുറ്റിയിലെ ദിശയിലെ കുട്ടികളുമൊരുമിച്ച് പ്രഭാതഭക്ഷണത്തിനുശേഷം ധീരജവാന്‍ ജോമോന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം യാത്ര തുടങ്ങുക. രാവിലെ 9ന് അരൂര്‍ നിയോജകമണ്ഡലത്തിലെ സ്വീകരണം എരമല്ലൂര്‍ ജങ്ഷനിലാണ്. രാത്രിയോടെ മാവേലിക്കര മണ്ഡലത്തിലെ സ്വീകരണം ഏറ്റുവാങ്ങി ഇന്നത്തെ യാത്ര സമാപിക്കും. നാളെ രാവിലെ 10ന് ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ സ്വീകരണത്തിനു ശേഷം പത്തനംതിട്ടയിലേക്ക് യാത്ര തുടരും. ജില്ലയിലെ സ്വീകരണ സമ്മളനങ്ങള്‍ ചരിത്രസംഭവമാക്കി മാറ്റാനുള്ള എല്ലാവിധ തയ്യാറെടുപ്പുകളും പൂര്‍ത്തിയായിക്കഴിഞ്ഞു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ആയിരക്കണക്കിന് പ്രവര്‍ത്തകരും പൊതുജനങ്ങളും പങ്കെടുക്കും. വിവിധ സ്വീകരണ സമ്മേളനങ്ങളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമായ എ.എന്‍. രാധാകൃഷ്ണന്‍, കെ.സുരേന്ദ്രന്‍, എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.എം. വേലായുധന്‍, കെ.പി. ശ്രീശന്‍, മദ്ധ്യമേഖലാ പ്രസിഡന്റ് അഡ്വ. നാരായണന്‍ നമ്പൂതിരി, ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് തുടങ്ങിയവര്‍ സംസാരിക്കും. മാവേലിക്കരയിലെ സ്വീകരണ സമ്മേളനം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു ഉദ്ഘാടനം ചെയ്യും. മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും.

ഇന്നലെ രാത്രി ജില്ലാ അതിര്‍ത്തിയായ തണ്ണീര്‍മുക്കത്ത് എത്തിയ യാത്രയെ നേതാക്കള്‍ ചേര്‍ന്ന് വരവേറ്റു. ഇന്ന് രാവിലെ 7.30ന് ഉത്തരാഖണ്ഡിലെ പ്രളയബാധിത മേഖലയില്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ വീരമൃത്യു വരിച്ച ജവാന്‍ ജോമോന്റെ വീട്ടിലെത്തി മാതാപിതാക്കളെ കാണും. തുടര്‍ന്ന് വടുതല കാട്ടുപുറം ദിശ കാരുണ്യ സെന്ററിലെ അന്തേവാസികളെയും സന്ദര്‍ശിക്കും. അന്തേവാസികളോടൊപ്പം പ്രഭാതഭക്ഷണത്തിന് ശേഷം പൂച്ചാക്കലില്‍ കുമ്മനത്തെ പ്രവര്‍ത്തകര്‍ സ്വീകരിക്കും. ജില്ലയിലെ ആദ്യ സ്വീകരണ സമ്മേളനം രാവിലെ ഒന്‍പതിന് എരമല്ലൂരില്‍ നടക്കും. യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് ടി. സജീവ് ലാല്‍ അദ്ധ്യക്ഷത വഹിക്കും. 10 ന് പൊന്നാംവെളി പത്മാക്ഷിക്കവലയില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജാഥയെ സ്വീകരിച്ച് സമ്മേളന നഗരിയായ ചേര്‍ത്തല ദേവീ ക്ഷേത്രത്തിലേക്ക് ആനയിക്കും. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.പി.കെ.ബിനോയ് അദ്ധ്യക്ഷത വഹിക്കും.

വിമോചനയാത്രയെ ആലപ്പുഴ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ തിരുവിഴയില്‍ നിന്ന് ബൈക്ക് റാലിയോടെ സ്വീകരിക്കും. തുടര്‍ന്ന് നഗരത്തില്‍ എത്തുന്ന കുമ്മനത്തെ കിടങ്ങാംപറമ്പ് ജങ്ഷനില്‍ നിന്ന് സ്വീകരണ സംഘാടക സമിതി ചെയര്‍മാന്‍ മേജര്‍ ധനപാലന്റെ നേതൃത്വത്തില്‍ അമ്മന്‍കുടം, ചെണ്ടമേളം, മുത്തുക്കുട, നാസിക് ഡോള്‍ എന്നിവയുടെ അകമ്പടിയോടെ സമ്മേളന നഗരിയിലേക്ക് ആനയിക്കും. തുടര്‍ന്ന് നടക്കുന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ആര്‍. ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. അടിയന്തിരാവസ്ഥക്കാലത്ത് പീഡനമനുഭവിച്ചവരെ കുമ്മനം നേരില്‍ കാണും. വീരബലിദാനികളുടെ കുടുംബാംഗങ്ങളുമായി സംസാരിക്കും. കുട്ടനാട് വികസന സമിതി ചെയര്‍മാന്‍ ഫാ. തോമസ് പീലിയാനിക്കലുമായി ചര്‍ച്ച നടത്തും. ശേഷം ജില്ലയിലെ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി അമ്പലപ്പുഴയിലേക്ക് യാത്രതിരിക്കും.

കളര്‍കോടുനിന്നും അമ്പലപ്പുഴ നിയോജകമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരിച്ച് ഇരട്ടക്കുളങ്ങര ജങ്ഷനില്‍ എത്തുന്ന യാത്രയെ താലപ്പൊലി, പഞ്ചവാദ്യം, വേലകളി, കളരിപ്പയറ്റ് എന്നിവയോടെ അമ്പലപ്പുഴ കച്ചേരിമുക്കിലെ വേദിയിലേക്ക് ആനയിക്കും. ആദ്യ സ്വീകരണം നിയോജകമണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന്‍ നല്‍കുന്നതോടെ മറ്റ് ബിജെപി നേതാക്കളും സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകരും കുമ്മനത്തെ സ്വീകരിക്കും. തുടര്‍ന്ന് കടല്‍ക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരും കാപ്പിത്തോട്ടിലെ മാലിന്യത്തിന്റെ ദുരിതം അനുഭവിക്കുന്നവരും തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറിനോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരും നിവേദനം നല്‍കും. വിവിധ കലാപരിപാടികളില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥികള്‍, എം.എ. എക്കണോമിക്‌സിന് ഒന്നാം റാങ്ക് നേടിയ വിഷ്ണുപ്രിയ, കേസരി അവാര്‍ഡു ജേതാവ് ബിജു തറയില്‍ എന്നിവരെ ആദരിക്കും. അമ്പലപ്പുഴയിലെ പരിപാടിക്കുശേഷം തകഴിയിലേക്ക് പുറപ്പെടും.

കുട്ടനാട് നിയോജകമണ്ഡലത്തിലെ അതിര്‍ത്തിയായ തകഴിയില്‍, തകഴി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം അഞ്ഞൂറോളം ബൈക്ക്കളുടെ അകമ്പടിയോടെ തലവടിയിലെ സ്വീകരണ സ്ഥലത്തേക്ക് ആനയിക്കും. തലവടി നടുവിലേമുറി എസ്എന്‍ഡിപിക്ക് സമീപത്തുനിന്നും തുറന്ന ജീപ്പില്‍ അദ്ദേഹത്തെ സമ്മേളന നഗരിയായ തലവടി തൃക്കയില്‍ ക്ഷേത്ര മൈതാനിയിലേക്ക് ആനയിക്കും. ബിജെപി കുട്ടനാട് നിയോജകമണ്ഡലം പ്രസിഡന്റ് എം.ആര്‍. സജീവ് ജാഥായുടെ നായകനായ കുമ്മനത്തിനെ സ്വീകരിക്കും, സ്വാഗത സംഘത്തിന് വേണ്ടി സ്വാഗത സംഘം രക്ഷാധികാരി ഡോ. എം.ബി. പദ്മനാഭപിള്ള ഹാരമണിയിച്ചു സ്വീകരിക്കും. തുടര്‍ന്ന് ജില്ലാ ഭാരവാഹികളും 168 ബൂത്ത് പ്രസിഡന്റുമാരും സ്വീകരിക്കും. കാന്‍സര്‍ രോഗബാധിതനായ തലവടി സ്വദേശി സാജന്റെ ചികിത്‌സക്കായി ബിജെപി കുട്ടനാട് നിയോജകമണ്ഡലം സ്വരൂപിച്ച ചികില്‍സ സഹായ നിധി കൈമാറും. തുടര്‍ന്ന് കനോയിങ്, കായാക്കിങ് മെഡല്‍ ജേതാക്കളെ ആദരിക്കും. തുടര്‍ന്ന് സ്വീകരണത്തിന് കുമ്മനം നടത്തുന്ന മറുപടി പ്രസംഗവും ഉണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

Kerala

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

India

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

Kerala

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

India

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.