കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ വ്യാപാരിവിരുദ്ധ സമീപനങ്ങള്‍ക്കെതിരെ 16ന് കടയടപ്പ് സമരം. കടകളടച്ചുകൊണ്ട് 16ന് കൊച്ചിയില്‍ ചേരുന്ന സമരപ്രഖ്യാപന കണ്വെന്ഷന് ഭാവി സമര പരിപാടികള്‍ തീരുമാനിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ അറിയിച്ചു. വാടക, കുടിയാന് നിയമത്തിലെ അപാകതകള്‍ പരിഹരിക്കുക, വന്‍ തുക പിഴ ചുമത്തുന്ന നിലപാട് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരായ നിലപാടെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: