കുളത്തുപ്പുഴ: ആദിവാസി ദളിത് മുന്നേറ്റസമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടര്‍ന്നുവരുന്ന ഭൂസമരത്തിന്റെ ഭാഗമായുള്ള ആറാമത് കൊയ്‌ത്തുത്സവം സിനിമ-സീരിയല്‍ നടന്‍ മുരളി മോഹനും, ചന്ദനമഴ സീരിയല്‍ സംവിധായകന്‍ സുജിത് സുന്ദരും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.
ആദിവാസി ദളിത് മുന്നേറ്റ സമിതി പ്രസിഡന്റും അരിപ്പാ സമര നേതാവുമായ ശ്രീരാമന്‍ കൊയ്യോന്‍ അദ്ധ്യക്ഷത വഹിച്ചു. കര്‍മ്മവേദി പ്രസിഡന്റ് പാലോട് സന്തോഷ്, നാഫന്‍ എന്നിവര്‍ സംസാരിച്ചു. രതീഷ് ടി.ഗോപി സ്വാഗതവും വി.രമേശന്‍ നന്ദിയും പറഞ്ഞു
















