പാലക്കാട്: ഹിന്ദു ഐക്യവേദി ക്ഷേത്ര എകോപന സമിതി ജില്ലാ ജനറല്‍ കണ്‍വീനര്‍ പ്രഭാകരന് മാങ്കാവ് നയിക്കുന്ന ക്ഷേത്ര സംരക്ഷണയാത്ര നാളെ രാവിലെ അട്ടപ്പാടി മല്ലീശ്വര ക്ഷേത്ര സന്നിധിയില്‍ ആരംഭിക്കുന്നു. രാവിലെ 8.30-ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന് ഉദ്ഘാടനം ചെയും. മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, ആലത്തുര്, ചിറ്റുര്‍, താലൂക്കുകളിലെ ക്ഷേത്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി 8-ന് 3 മണിക്ക് കോട്ട ആഞ്ജനേയ ക്ഷേത്രത്തില്‍ സമാപിക്കുന്നു. തുടര്‍ന്ന് ക്ഷേത്രഭാരവാഹികളും ഹൈന്ദവ സമുദായിക നേതാക്കന്മാരും ഭക്തജനങ്ങളും അണിനിരക്കുന്ന നാമജപഘോഷയാത്ര നഗരപ്രദിക്ഷണത്തോടുകൂടി സമാപനവേദിയായ സ്വാമി സത്യാനന്ദസരസ്വതി നഗറില്‍(സ്റ്റേഡിയം ബസ് സ്റ്റാന്റ്) എത്തും. തുടര്‍ന്ന് കെ.പി.ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കും. കെ.ഹരീന്ദ്രകുമാര്‍(ഹിന്ദു ഐക്യവേദി സംസ്ഥാനസമിതി അംഗം) അദ്ധ്യക്ഷത വഹിക്കുന്ന സമാപന സമ്മേളനത്തില്‍ പി.പ്രശേഭ്(യാത്ര സംയോജകന്‍,ഹിന്ദു ഐക്യവേദി ജില്ലാ ട്രഷറര്‍)സ്വാഗതവും, സ്വാമി പ്രഭാകരാനന്ദ സരസ്വതി ദീപപ്രജ്ജ്വലനവും നിര്‍വഹിക്കും.കെ.സുധീര്‍, പി.എന്‍.ശ്രീരാമന്, പ്രസാദ് കല്ലേക്കുളങ്ങര, പ്രഭാകരന് വണ്ടാഴി, പി.ഹരിദാസ് ഒറ്റപ്പാലം, വി.ഗോപിനാഥന്, എന്‍.എ.രാമചന്ദ്ര അയ്യര്‍, ആറുചാമി, പി.ചന്ദ്രന്, പി.എം.ദാമോദരന്‍, ജി.നടരാജന്, ആര്.ഭാസ്ക്കരന്‍, ആര്.വി.ജയകൃഷ്ണ വാര്യര്‍, വി.നടേശന്, കെ.പ്രസാദ്, പ്രിയാ ശിവഗിരി എന്നിവര്‍ സംസാരിക്കും. പ്രഭാകരന് മാങ്കാവ് നന്ദി പ്രകാശനം നടത്തും.
പാട്ടക്കാലാവധി കഴിഞ്ഞ ക്ഷേത്ര ഭൂമികള്‍ തിരിച്ചുപിടിക്കുക, ക്ഷേത്ര കവര്‍ച്ചയും,ക്ഷേത്ര ആക്രമണങ്ങളും അവസാനിപ്പിക്കുക, ക്ഷേത്ര ഭരണത്തില്‍ നിന്നും രാഷ്ട്രീയക്കാരെ ഒഴിവാക്കുക,ക്ഷേത്ര ഭരണം ക്ഷേത്ര വിശ്വാസികളെയും ഭക്ത ജനങ്ങളെയും ഏല്‍പ്പിക്കുക, ക്ഷേത്ര വരുമാനം ഹൈന്ദവസമാജത്തിന്റെ ഉയര്‍ച്ചക്കും ക്ഷേമത്തിനും ഉപയോഗിക്കുക, ക്ഷേത്രത്തില്‍ വേദപഠന ശാലകള്‍ ആരംഭിക്കുക, ക്ഷേത്ര പൂജാരിമാരുടെയും ജീവനക്കാരുടെയും വേതനം കാലാനുസൃതമായി പരിഷ്ക്കരിക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യാത്ര. യാത്ര ക്ഷേത്രങ്ങളുടെ ഏകോപനത്തിനും അതിന്റെ ഉയര്‍ച്ചക്കും പുതിയ ദിശാബോധം നല്കുന്നതായിരിക്കുമെന്നും ഭാരവാഹികളായ യാത്ര സംയോജകന്‍ പി.പ്രശോഭ്, ക്ഷേത്ര ഏകോപന ജില്ലാ സമിതി കണ്‍വീനര്‍ പ്രഭാകരന് മാങ്കാവ്, ഹിന്ദു ഐക്യ വേദജില്ലാ ജനറല്‍ സെക്രട്ടറി പ്രസാദ് കല്ലേകുളങ്ങര എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: