ചേര്‍ത്തല: മുഖ്യമന്തിയുടെ പ്രഖ്യാപനം പാഴായി, ലോറി തൊഴിലാളിയുടെ ജീവിതം ദുരിതപൂര്‍ണം. പള്ളിപ്പുറം ചാണിയില്‍ അനിരുദ്ധനാണ് അധികൃതരുടെ കനിവിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നത്. 2014 ല്‍ ആലപ്പുഴയില്‍ നടന്ന ജനസമ്പര്‍ക്ക് പരിപാടിയില്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മോട്ടോര്‍ ഘടിപ്പിച്ച മുച്ചക്ര വാഹനം നല്‍കുമെന്ന് ഉറപ്പു നല്‍കിയത്. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നാണ് അനിരുദ്ധന്റെ പരാതി. നാലാം വയസില്‍ പോളിയോ രോഗം ബാധിച്ച് ഇരു കാലുകളുടെയും സ്വാധീനം കുറഞ്ഞ ഇയാള്‍ ഏറെ ബുദ്ധിമുട്ടിയാണ് സഞ്ചരിക്കുന്നത്. കാലുകളുടെ ബലക്ഷയം മൂലം നടക്കാന്‍ പാടുപെടുന്ന അനിരുദ്ധന്‍ കണ്ടു നില്‍ക്കുവരുടെ കണ്ണ് നനയിക്കും. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമാണ് ഇയാള്‍ ലോട്ടറി വില്‍ക്കുത്. പള്ളിപ്പുറത്തെ വീട്ടില്‍ നിന്ന് ഇവിടെ വരെ എത്തുന്നതിന് ഭാരിച്ച തുക ദിവസേന ചെലവാക്കേണ്ട സ്ഥിതിയാണ്. ഭാര്യയും മകനും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് അനിരുദ്ധന്‍. സഞ്ചരിക്കുന്നതിനുള്ള പ്രയാസം ചൂണ്ടിക്കാട്ടിയാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കിയത്. ആലപ്പുഴ കളക്ട്രേറ്റ്, വികലാംഗ ക്ഷേമ ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍ പലതവണ അന്വേഷണത്തിനായി എത്തിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലൊണ് അനിരുദ്ധന്‍ പറയുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് വീണ്ടും പരാതി നല്‍കുവാനുള്ള തയാറെടുപ്പിലാണ് ഇയാള്‍. കൊട്ടിഘോഷിച്ച് നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി നേരിട്ട് നല്‍കുന്ന ഉറപ്പുകള്‍ പോലും ചുവപ്പുനാടയില്‍ കുരുങ്ങി കാലതാമസം നേരിടുകയാണ്.
















