ഹരിപ്പാട്: കേരള ക്ഷേത്ര സംരക്ഷണ സമിതി സുവര്‍ണ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സ്ത്രീ സുരക്ഷയിലൂടെ കുടുംബ സുരക്ഷ എന്ന സന്ദേശം ഉയര്‍ത്തി മാതൃസമിതി സംസ്ഥാന അദ്ധ്യക്ഷ പ്രൊഫസര്‍ വി.ടി രമ നയിക്കുന്ന സ്ത്രീ സ്വാഭിമാന്‍ യാത്ര ഇന്ന് ജില്ലയില്‍ പര്യടനം നടത്തും.
ജില്ലാ അതിര്‍ത്തിയായ പരുമലയില്‍ ജില്ലാ ഭാരവാഹികളും മാതൃസമിതി ഭാരവാഹികളും ചേര്‍ന്ന് സ്വീകരിക്കും. കേരളാക്ഷേത്ര സംരക്ഷണസമിതി ജില്ലാ പ്രസിഡന്റ് എന്‍.രാധാകൃഷ്ണന്‍ ശ്രീപദം, ശബരിഗിരി മേഖലാസെക്രട്ടറി പി.പ്രദീപ്, ജില്ലാ സെക്രട്ടറി ആര്‍.മധു, മാതൃസമിതി ജില്ലാ പ്രസിഡന്റ് ജി.രാധമ്മ, ജില്ലാ സെക്രട്ടറി ശ്യാമളാകൃഷ്ണകുമാര്‍, ജില്ലാ ഭാരവാഹികളായ എ.സി പ്രസന്നന്‍, ജി.ഹരിപ്രസാദ്, ജി.രഘു, എസ്.എം. ഫമിന്‍, താലൂക്ക് ഭാരവാഹികളായ മുരുകന്‍, ഇ.കെ. രാമചന്ദ്രന്‍നായര്‍, മനേഷ്, ഡി.സുരേഷ്, എ.അഖില്‍ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കും.
തുടര്‍ന്ന് രാവിലെ 11ന് മാന്നാറിലും, ഉച്ചയ്‌ക്ക് 12.30ന് ചെട്ടികുളങ്ങരയിലും, വൈകിട്ട് മൂന്നിന് ചെങ്ങന്നൂര്‍ പേരിശ്ശേരിയിലും സ്വീകരണ സമ്മേളനങ്ങള്‍ നടക്കും. ജനുവരി 24ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച യാത്ര ഫെബ്രുവരി ഏഴിന് തിരുവനന്തപുരത്ത് സമാപിക്കും.
















