പാവപ്പെട്ടവന്റെ രാഷ്‌ട്രീയം ചര്‍ച്ച ചെയ്തുകൊണ്ട് അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു കൊണ്ട് വേറിട്ടൊരു യാത്ര ജനപങ്കാളിത്തം കൊണ്ട് ഇതിനോടകം തന്നെ ചര്‍ച്ചയായി മാറി കഴിഞ്ഞതായി കെപിഎംഎസ് സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷ്.
ആദിവാസികളുള്‍പ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങളുടെയും, പാവപ്പെട്ടവന്റെയും സ്‌നേഹവും വിശ്വാസവും നേടി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്ര, കേരള ചരിത്രത്തില്‍ ഒരു രണ്ടാം വിമോചന യാത്രയായി മാറി കഴിഞ്ഞു.
എല്ലാ ഇസങ്ങളും പ്രത്യശാസ്ത്രങ്ങളും വിസ്മരിച്ച്, അഴിമതിയുടെയും ചാരിത്ര്യ ശുദ്ധിയുടെയും പേരില്‍ പരസ്പരം പഴിചാരി സഞ്ചരിക്കുന്ന ഇടതു വലതു മുന്നണികളെ വിമോചനയാത്ര അസ്വസ്ഥതപ്പെടുത്തുന്നു. കുമ്മനത്തിന്റെ യാത്രയെ അഭിവാദ്യം ചെയ്യുന്നത് സംഘടിത മത ന്യൂനപക്ഷ വിഭാഗങ്ങളും അവരുടെ പുരോഹിതന്മാരും ഉള്‍പ്പെടുന്ന ഒരു വലിയ വിഭാഗമാണ്. ഭൂരിപക്ഷ ഹിന്ദു സമൂഹവും ഈ സത്യം തിരിഞ്ഞറിഞ്ഞ് യാത്രയെ അഭിവാദ്യം ചെയ്യണം.
സമൂഹത്തിലെ സാധാരണക്കാരന്റെ ഉന്നമനത്തിനായുള്ള വിമോചന യാത്ര വമ്പിച്ച വിജയമാകുവാന്‍ ഭാവുകങ്ങള്‍.
















