അലനല്ലൂര്‍; പത്താന്‍കോട്ട് വീരമൃത്യു വരിച്ച ധീരജവാന് ലഫ്. കേണല്‍ ഇ.കെ. നിരഞ്ജന്റെ സ്മരണയ്ക്കായി കോട്ടോപ്പാടം കല്ലടി ഹൈസ്കൂളില്‍ ഗ്യാലറിയും പൂന്തോട്ടവും ഒരുങ്ങുന്നു. സ്കൂള്‍ ഓഡിറ്റോറിയത്തിനു സമീപം നിര്‍മിക്കുന്ന ഗ്യാലറിക്കു എന്‍സിസി കേരള 28 ബറ്റാലിയന് സുബേദാര്‍ കര്മ്മാനന്ദ ഉണിയാല്‍ ശിലാസ്ഥാപനം നടത്തി.
സ്കൂളിലെ ആദ്യകാല എന്‍സിസി കേഡറ്റുകളുടെ കൂട്ടായ്മയിലാണു പദ്ധതി നടപ്പാക്കുന്നത്. പ്രിന്‍സിപ്പല്‍ കെ. ഹസ്സന് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ പത്തു വര്‍ഷത്തെ കേഡറ്റുകള്‍ ഒത്തുചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: