കൊട്ടാരക്കര: ആവശ്യം വന്നാല്‍ സരിതയുടെ കത്ത് താന്‍തന്നെ പുറത്ത് വിടുമെന്ന് മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു. പള്ളിക്കല്‍ ആലുചേരിയില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിള്ള. ഹൈക്കോടതിയില്‍ നിന്നും ഓല വാങ്ങി പഴയ കസേരയില്‍ എത്തിയ രാജ്യത്തെ ആദ്യമന്ത്രിയാണ് കെ.ബാബു. സരിതക്കു വേണ്ടി സര്‍ക്കാര്‍ ഒട്ടേറെ ആനൂകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഏത് സാക്ഷി പറഞ്ഞാലും തനിക്ക് ഒരുസാക്ഷിയുണ്ടന്നാണ് ആനക്കള്ളനായ ഉമ്മന്‍ചാണ്ടി പറയുന്നതെന്ന് പിള്ള പറഞ്ഞു.
സ്വയംഭൂവായ കൊടിക്കുന്നിലിനെ രക്ഷിച്ചത് ഈര്‍ക്കില്‍ പാര്‍ട്ടിയെന്ന് ആക്ഷേപിക്കുന്ന കേരളകോണ്‍ഗ്രസ്(ബി)യാണ്. കൊടിക്കുന്നില്‍ വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണമെന്നും തലമറന്ന് എണ്ണ തേക്കരുതെന്നും പിള്ള പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ കണ്ടാല്‍ കാണ്ടാമൃഗം പോലും എഴുന്നേറ്റ് നിന്നു തൊഴുമെന്നും അഞ്ചരകള്ളന്‍മാരുടെ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും യോഗത്തില്‍ സംസാരിച്ച കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. ബാബുവിന്റ മുഖത്ത് കട്ടവന്റെ ചളിപ്പാണ്. കൂടെക്കിടക്കുന്നവനെ രാപ്പനി അറിയൂ എന്ന പോലെ മന്ത്രിയായിരുന്ന തനിക്ക് സര്‍ക്കാരിന്റ അഴിമതികള്‍ അറിയാം. ഇത് ചാണ്ടിയോട് പറഞ്ഞിരുന്നു. എന്നാല്‍ എല്ലാം ചാണ്ടിയുടെ അറിവോടെയാണെന്ന് പിന്നീടറിഞ്ഞപ്പോള്‍ താന്‍ മണ്ടനായി. പോക്കറ്റിന്റെ വികസനവും കട്ടതിന് കരുതലും ആണ് ഇപ്പോള്‍ നടക്കുന്നത്. ബംഗാളില്‍ നിന്നുവന്ന തൊഴിലാളിയെ പോലും വില്‍ക്കുന്ന മുതലാളിയാണ് ആര്‍എസ്പിയെ നയിക്കുന്നതെന്നും ഗണേഷ് പറഞ്ഞു. പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ജേക്കബ് വര്‍ഗീസ് വടക്കടത്തിന്റെ അധ്യക്ഷനായിരുന്നു.എ.ഷാജു, പൂവറ്റൂര്‍ സുരേന്ദ്രന്‍, പൊടിയന്‍ വര്‍ഗീസ്, ശങ്കരന്‍കുട്ടി, മധു എണ്ണയ്‌ക്കാട്, മൈലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരസമ്മ, അരുണ്‍, ഷുഗു .സി.തോമസ്, മാധവന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍.എസ്.പി ലോക്കല്‍ കമ്മിറ്റിയംഗം ബിജു ഷംസുദ്ദീന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ കേരളാ കോണ്‍ഗസി(ബി)ല്‍ ചേര്‍ന്നത്.
















