മാനന്തവാടി : മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റിന്റെ ഡ്രൈവര്നിയമനത്തെചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന് യുഡിഎഫില്‍ ഭിന്നത. സിപിഎമ്മിന്റെ പിന്തുണയോടെ ഡ്രൈവര്നിയമനം പാസാക്കിയ ലീഗ് നിലപാടിനെ തുടര്‍ന്ന് സിപിഎമ്മിന്റെ ബ്ലോക്ക് മെമ്പര്‍മാരും യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. സിപിഎം പ്രതിഷേധം പോലിസിനുനേരെയുമുണ്ടായി. പ്രതിപക്ഷമെമ്പര്‍മാരുടെ പിന്തുണയോടെ കഴിഞ്ഞ ശനിയാഴ്ച നടന്ന ബ്ലോക്ക്ഭരണ സമിതിയോഗം പ്രസിഡന്റിന്റെ വാഹനത്തിന് പുതിയ ഡ്രൈവറെ നിയമിക്കാന്തിരുമാനിച്ചിരുന്നു. നേരത്തെതന്നെ ഡ്രൈവര്‍ നിയമനത്തെചൊല്ലി കോണ്‍ഗ്രസ്സ്-ലീഗ് തര്‍ക്കം നിലനിന്നിരുന്നു. ഇതിനിടെ ഡ്രൈവര്‍ നിയമനത്തിനായി കൂടികാഴ്ച്ച നടന്നെങ്കിലും നിയമനകാര്യത്തില്‍ തിരുമാനവുമായിരുന്നില്ല. അങ്ങനെയാണ് ശനിയാഴ്ച ചേര്‍ന്ന ബോര്‍ഡ്യോഗത്തില്‍ താല്കാലിക ഡ്രൈവറെ വെക്കാന്‍ തിരുമാനിച്ചത്. തിരുമാനത്തിനെതിരെ കോണ്‍ഗ്രസ്സിലെ തന്നെ മൂന്ന് അംഗങ്ങള്‍ യോഗത്തില്‍നിന്നും ഇറങ്ങിപോവുകയുംചെയ്തിരുന്നു. കഴിഞ്ഞദിവസം നിയമിച്ച ഡ്രൈവര്‍ വാഹനമെടുക്കുകയും ചെയ്തു. എന്നാല്‍ എതിര്‍പ്പുമായി യൂത്ത്കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെത്തിയതോടെ ബ്ലോക്ക്പഞ്ചായത്ത്ഓഫീസില് സംഘര്‍ഷത്തിനുള്ള സാധ്യതയുമായി. ഇത് മുന്‍കൂട്ടികണ്ട പോലീസാകട്ടെ ഒരു എഎസ്ഐ ഉള്‍പ്പെടെ രണ്ട് പോലീസുകാരെ ഡ്യുട്ടിക്കു നിയമിച്ചു. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് എ. എം.നിഷാന്തും പ്രവര്‍ത്തകരും ഹെഡ്ക്ലാര്‍ക്കിനോട് കയര്‍ത്തു സംസാരിച്ചു എന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും സി.പിഎം ബ്ലോക്ക് മെമ്പര്‍മാരും വാക്കേറ്റമുണ്ടയത്. ഇതിനിടെ ഹെഡ്ക്ലാര്ക്കിനെതിരെ കയര്‍ത്തുസംസാരിച്ചപ്പോള്‍ പോലീസ് ഇടപെട്ടിലെന്ന് ആരോപിച്ച് സിപിഎം ബ്ലോക്ക് മെമ്പര്‍മാര്‍ പോലീസിനു നേരെ വാക്കേറ്റവുമുണ്ടായി.എന്നാല്‍ താല്‍ക്കാലികമായി നിശ്ചയിച്ച ഡ്രൈവറെതന്നെ വാഹനമോടിക്കാന്‍ നിയമിക്കുമെന്ന ഉറച്ചനിലപാടിലാണ് ബ്ലോക്ക് പ്രസിഡന്റ് കൂടിയായ ലീഗ്അംഗം പ്രീതരാമന്റേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: