അമ്പലപ്പുഴ: ഡിവൈഎഫ്‌ഐ ഗുണ്ടാസംഘം അന്ധനായ വൃദ്ധന്റെ വീട് അടിച്ചുതകര്‍ത്തു. മകന്റെ കൈ തല്ലിയൊടിച്ചു. അമ്പലപ്പുഴ തെക്കു പഞ്ചായത്ത് നാലാം വാര്‍ഡില്‍ പുത്തന്‍പറമ്പില്‍ നിക്കോളാസിന്റെ നിര്‍മ്മാണം നടന്നുകൊണ്ടിരുന്ന വീടാണ് കഴിഞ്ഞദിവസം വൈകിട്ടോടെ അടിച്ചു തകര്‍ത്തത്. നിക്കോളാസിന്റെ മകന്‍ തങ്കച്ചന്റെ (36) കയ്യാണ് തല്ലിയൊടിച്ചത്. പഞ്ചായത്ത് അനുവദിച്ച രണ്ടുലക്ഷം രൂപ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ വീടുനിര്‍മ്മാണം നടന്നുവരവെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് ഡിവൈഎഫ്‌ഐക്കാരായ ദില്ലു, സോണി എന്നിവരുടെ നേതൃത്വത്തില്‍ അക്രമം നടത്തിയത്.
മേസ്തിരിപ്പണിക്കാരനായ ഹേമേഷിനെ അടിച്ചുവീഴ്‌ത്തിയശേഷം കെട്ടിടത്തിന്റെ ഇഷ്ടികയും കട്ടിളയും തകര്‍ക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്ത മോനിച്ചന്റെ കൈ പിടിച്ചുതിരിക്കുകയും തല്ലിയൊടിക്കുകയുമായിരുന്നു. നാട്ടുകാരെത്തിയപ്പോള്‍ കൊലവിളിയുമായി നാട്ടുകാര്‍ക്കെതിരെ തിരിഞ്ഞ സംഘത്തെ അമ്പലപ്പുഴ പോലീസ് എത്തി ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.
















