പത്തനംതിട്ട: വയറിങ് സംവിധാനവും ശീതീകരണിയും തകരാറിലായതോടെ ജനറല്‍ ആശുപത്രിയിയെ എമര്‍ജന്‍സി ഓപ്പറേഷന് തീയറ്ററും അടച്ചു. പ്രധാന തീയറ്റര്‍ നവീകരണത്തിനായി കഴിഞ്ഞയാഴ്ച അടച്ചിരുന്നു. ഇതിന്റെ നവീകരണം പൂര്‍ത്തിയാക്കാന്‍ ഒരു മാസമെങ്കിലും വേണ്ടി വരും. അടിയന്തിരഘട്ടങ്ങളില്‍ ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടി താഴത്തെ നിലയില്‍ ഉപയോഗിച്ചിരുന്ന തീയറ്ററാണ് ഇന്നലെ മുതല്‍ അടച്ചിട്ടത്. പ്രധാന തീയറ്റര്‍ അടച്ചതോടെ ഈ തീയറ്ററിലാണ് ശസ്ത്രക്രിയകള്‍ നടത്തി വന്നിരുന്നത്. ശസ്ത്രക്രിയയുടെ ബാഹുല്യം താങ്ങാന്‍ കഴിയാതെയാണ് വയറിങ് സാമഗ്രികള്‍ക്കും ശീതീകരണ സംവിധാനത്തിനും തകരാര്‍ സംഭവിച്ചത്. ഇന്നലെ അത് അറ്റകുറ്റപ്പണിയ്ക്കായി അഴിച്ചുമാറ്റി. ശീതീകരണ സംവിധാനമില്ലാതെ ഓപ്പറേഷന് നടത്തുന്നത് അണുബാധയ്ക്ക് കാരണമാകുമെന്ന് വന്നതോടെയാണ് താല്കാലികമായി അടച്ചത്. ബുധനാഴ്ചയോടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി വ്യാഴാഴ്ച പ്രവര്‍ത്തനക്ഷമം ആക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: