പത്തനംതിട്ട: തോട്ടക്കോണം ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങള്‍ സമാപിച്ചു. മുട്ടാര്‍ കവലയില്‍ നിന്നാരംഭിച്ച ഘോഷയാത്ര ആര്‍ഡിഒ ആര്.രഘു ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്നു നടന്ന സാംസ്കാരിക സമ്മേളനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്മാന് കെ.ആര്. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. എ.ജി.പ്രസന്നകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എസ്എസ്എല്‍സി പരീക്ഷകളില്‍ തുടര്‍ച്ചയായി 100 ശതമാനം വിജയം നേടിയതിനുള്ള ഉപഹാര സമര്‍പ്പണം നഗരസഭാ ചെയര്‍പേഴ്സണ്‍ റ്റി.കെ.സതി തോട്ടക്കോണം ഗവണ്മെന്റ് ഹൈസ്കൂളിന് സമര്‍പ്പിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം പി.കെ.കുമാരന് പൂര്‍വ അധ്യാപകരെ ആദരിച്ചു. ദേശീയ ന്യൂനപക്ഷ സമിതിയംഗം തൈക്കൂട്ടത്തില്‍ സക്കീര്‍ വിരമിക്കുന്ന ഹെഡ്മിസ്ട്രസ് സുജ പി.കോശി, എല്‍പിഎസ് ഹെഡ്മിസ്ട്രസ് പി.എന്‍. സുധ, സീനിയര്‍ അസിസ്റ്റന്റ് ബി.എസ്. ശ്രീകുമാര്‍ എന്നിവരെ ആദരിച്ചു.
വിവിധ ഇനങ്ങളിലായി സംസ്ഥാന-ജില്ലാതല മത്സരങ്ങളില്‍ മികച്ച നേട്ടം കരസ്ഥമാക്കിയ അധ്യാപകന് മനു മാത്യു, വിദ്യാര്‍ഥികളായ ഗായത്രി.കെ.എസ്, ആഷിക് പ്രസാദ്, നിശാന്ത്.എസ്, അശ്വതി എന്നിവരെ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലസിത ടീച്ചര്‍ അനുമോദിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരായ സുനിത വേണു, മഞ്ജു വിശ്വനാഥ്, രാധാരാമചന്ദ്രന്‍, എ. ഷാ, എന്‍.ജി.സുരേന്ദ്രന്, ജി.അനില്‍കുമാര്‍, വി.വി. വിജയകുമാര്‍, കെ.വി. പ്രഭ, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രതാപന്, എ.ഗിരിജ , എ.ഡി. രംഗനാഥ് എന്നിവര്‍ പ്രസംഗിച്ചു. വി.കെ.മുരളി സ്വാഗതവും ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ പി.എന്‍. റീജ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: