പത്തനംതിട്ട: ക്ഷീര കര്‍ഷകരെ ് മൃഗസംരക്ഷണ വകുപ്പ്
അവഗണിക്കുന്നെന്ന് ആക്ഷേപം. വടശേരിക്കര മേഖലയില്‍ കുളമ്പു പടര്‍ന്നുപിടിച്ചിട്ടും മൃഗസംരക്ഷണ വകുപ്പ് ഇതിന് പരിഹാരം കാണുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കുളമ്പു രോഗം വ്യാപിച്ചിട്ടും മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാര്‍ ക്ഷീര കര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിക്കാനോ പശുക്കള്‍ക്ക് മരുന്നു നല്‍കാനോ രോഗ വ്യാപനം തടയാനോ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്.
അയല്‍വാസിയായ രവീന്ദ്രന് നായരുടെ പശുക്കളും കുളമ്പു രോഗത്തിനു ചികിത്സയിലാണ്.
ഒരു പശുവിന് രോഗം ഭേദമാകും വരെ മരുന്നു നല്കണമെങ്കില് മൂവായിരത്തിലധികം രൂപ ചെലവു വരും. ഇതിനു വകയില്ലാത്തവരാണ് മിക്ക ക്ഷീര കര്‍ഷകരും.
രോഗം വരുന്ന പശുക്കള്‍ക്ക് പാലിന്റെ അളവില്‍ കുറവുണ്ടാകുമെന്നും ഇവയ്ക്ക് പ്രസവത്തിന് പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടെന്നും കര്‍ഷകര്‍ പറഞ്ഞു.
കര്‍ഷകരുടെ അന്നം മുട്ടിക്കുന്ന കുളമ്പു രോഗം വ്യാപകമായിട്ടും മൃഗസംരക്ഷണ വകുപ്പ് അനാസ്ഥ തുടരുന്നതില്‍ ക്ഷീര കര്‍ഷകര്‍ പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: