ആലപ്പുഴ: ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ലോകബാങ്ക് സഹായത്തോടെ നിര്‍മ്മിക്കു അഞ്ച് താല്‍ക്കാലിക പുനരധിവാസ കേന്ദ്രങ്ങള്‍ക്ക് അന്തിമാനുമതി നല്‍കുന്നതിന് ലോകബാങ്കിന്റെ വിദഗ്ധസംഘം സന്ദര്‍ശനം നടത്തി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുത്.
പ്രധാന പുനരധിവാസ കേന്ദ്രങ്ങളിലൊന്ന് സ്ഥാപിക്കു മാരാരിക്കുളത്ത് 15 അംഗ സംഘമാണ് എത്തിയത്. മാരാരിക്കുളം സുനാമികോളനിയുടെ സമീപം ജനക്ഷേമം ജങ്ഷന് അടുത്തായി 11,440 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കേന്ദ്രം നിര്‍മ്മിക്കും. ഓരോ പ്രദേശത്തിനും യോജിച്ച വിധത്തില്‍ മൂന്നു മാതൃകകളാണ് പരിഗണനയിലെന്ന് ലോക ബാങ്ക് സംഘത്തിന് നേതൃത്വം നല്‍കുന്ന സൗരബ് ധാനി പറഞ്ഞു.
മാരാരിക്കുളത്ത് രണ്ടുനില കെട്ടിടവും അതിന് മുകളിലായി ഹെലിപാട് സൗകര്യമുള്‍പ്പടെയുള്ള കേന്ദ്രമാണ് ആലോചിക്കുന്നത്. തീരപ്രദേശത്ത് കടലാക്രമണമോ സുനാമിയോ ഉണ്ടായി പ്രദേശം അപ്പാടെ ഒറ്റപ്പെട്ട് പോകുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നതിനു വേണ്ടിയാണിത്. അമ്പലപ്പുഴ പുറക്കാട് നാലുചിറ സ്‌കൂളിനടുത്തും കരുവാറ്റയില്‍ കുമാരപുരം എല്‍പി സ്‌കൂളിലും ചെറുതന ആയാപറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പള്ളിപ്പാട് വഴുതാനം ഗവണ്‍മെന്റ് സ്‌കൂളിലുമാണ് പുനരധിവാസ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നത്.
പുനരധിവാസ കേന്ദ്രങ്ങള്‍ പ്രകൃതി ക്ഷോഭത്തെ അടിയന്തിരമായ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍മ്മിക്കുന്നതെങ്കിലും അല്ലാത്തപ്പോള്‍ മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്നെ് ജില്ലാകളക്ടര്‍ എന്‍.പദ്മകുമാര്‍ പറഞ്ഞു. സ്‌കൂളിന്റെ ഭാഗമാക്കി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. അടുക്കള, ജനറേറ്റര്‍ സൗകര്യം എന്നിവ കേന്ദ്രത്തിലുണ്ടാകും. തീരദേശ മേഖലയില്‍ പുനരധിവാസ കേന്ദ്രത്തിന്റെ ആവശ്യകത സംഘത്തിലുള്ളവര്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കാന്‍ കഴിഞ്ഞതായി കളക്ടര്‍ പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗം ഡോ.ശേഖര്‍ എല്‍.കുര്യാക്കോസ്, ഡെപ്യൂട്ടി കളക്ടര്‍ (ദുരന്തനിവാരണം)കെ.ആര്‍.ചിത്രാധരന്‍ എന്നിവര്‍ സംഘത്തെ അനുഗമിച്ചു.
















