തുറവൂര്‍: സാംസ്‌ക്കാരിക കേരളത്തിന് ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്ത സരസ്വതിക്ഷേത്രം അവഗണനയില്‍. പട്ടണക്കാട് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളാണ് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാല്‍ വീര്‍പ്പു മുട്ടുന്നത്.
ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ അഞ്ചു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ കുട്ടികള്‍ക്ക്‌സൗകര്യപ്രദമായിരുന്ന് പഠിക്കാന്‍ സുരക്ഷിതമായ ക്ലാസ് മുറികളോ ആവശ്യത്തിന് ശുചിത്വമുള്ള ശുചിമുറികളോ ഇല്ലെന്നതാണ് പ്രധാന പരാതി.
ശുചിമുറികളില്‍ അധികവും മലിന ജലം ഒഴുകിപ്പോകാന്‍ വഴിയില്ലാതെ കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലാണ്.കുട്ടികളുടെ എണ്ണത്തിന്ആനുപാതികമായ ശുചിമുറികളില്ലാത്തതും പോരായ്‌മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തയുണ്ടായിരുന്ന കെട്ടിടങ്ങളില്‍ ചിലത് ശോച്യാവസ്ഥയിലായതിനെത്തുടര്‍ന്ന് പൊളിച്ചുമാറ്റിയിരുന്നു.നിലവില്‍ കുട്ടികള്‍ ഇരുന്ന് പഠിക്കുന്ന ക്ലാസ് മുറികള്‍ പലതുംസുരക്ഷിതമല്ലാത്ത ടിന്‍ ഷീറ്റുകള്‍ മേഞ്ഞവയാണ് ഉഷ്ണകാലത്ത് ഷീറ്റ് ചൂടുപിടിച്ചാല്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ദുരിതമാണ്.
ഇതിനിടെ വൃത്തിഹീനമായ ശുചിമുറികളില്‍ നിന്നുള്ള അസഹ്യമായ ദുര്‍ഗന്ധവും വിദ്യാര്‍ഥികളേയും അധ്യാപകരേയും ദുരിതത്തിലാക്കുകയാണ്. കുടിവെള്ളത്തിനായി ജില്ല പഞ്ചായത്ത്‌ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ആര്‍ഒ പ്ലാന്റ് പ്രവര്‍ത്തനക്ഷമമല്ലാതായിട്ട് നാളേറെയായെങ്കിലും ഇതുവരെ നന്നാക്കാന്‍ നടപടിയുണ്ടായിട്ടില്ല.
അധ്യാപന രീതിയലും പഠന നിലവാരത്തിലും വിജയ ശതമാനത്തിലുംഏറെ മുന്നില്‍ നില്‍ക്കുന്ന വിദ്യാലയത്തില്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ വേണ്ട അടിയന്തിര നടപടി സ്വീകരിക്കണമെന്നആവശ്യവും ശക്തമാണ്. കലാ-കായിക രംഗങ്ങളിലും മികച്ച നിലവാരം പുലര്‍ത്തുന്ന സര്‍ക്കാര്‍ വിദ്യാലമാണിത്. ഇവിടെ നിലവില്‍ രണ്ട് സ്വീപ്പര്‍മാരുടെ ഒഴിവുണ്ടെങ്കിലും ഒരാളെ മാത്രമാണ് നിയമിച്ചിട്ടുള്ളത്.
പോരായ്‌മകള്‍ പരിഹരിക്കുന്നതിന്‌സംസ്ഥാന ഗവണ്മെന്റും എംപി, എംഎല്‍എമാരടക്കമുള്ള ജനപ്രതിനിധികളും അടിയന്തര പരിഗണന നല്‍കണമെന്ന ആവശ്യം ശക്തമാണ്.
















