കാസര്‍കോട്: പത്താം പെന്ഷന് പരിഷ്കരണ ഉത്തരവില്‍ കേന്ദ്രസര്‍ക്കാറും മറ്റു പല സംസ്ഥാന സര്‍ക്കാറുകളും അനുവദിച്ച വാര്‍ദ്ധക്യകാല പെന്ഷന് വര്‍ധനവ് അനുവദിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മാത്രമല്ല മെഡിക്കല്‍ അലവന്‍സ് ഒരു രൂപ പോലും വര്‍ദ്ധിപ്പിക്കുവാനും തയ്യാറാകാത്ത കേരള സര്‍ക്കാറിന്റെ നിഷേധാത്മക നിലപാടില്‍ പെന്‍ഷനേഴ്സ് സംഘ് ജില്ലാ സമിതി ശക്തമായി പ്രതിഷേധിച്ചു. പെന്ഷന് പരിഷ്കരണ ഉത്തരവ് അനുസരിച്ച് എങ്ങനെ പെന്ഷന് കണക്കാക്കാം എന്നതിനെകുറിച്ച് ക്ലാസെടുത്തു. ട്രഷറിയില്‍ സമര്‍പ്പിക്കേണ്ട ഫോറവും വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.ചന്ദ്രശേഖരന് നായര്‍ അധ്യക്ഷത വഹിച്ചു. ഭാരതീയ പെന്‍ഷനേര്‍സ് മഹാസംഘ് അഖിലേന്ത്യാ പ്രസിഡന്റ് സി.എച്ച്.സുരേഷ്, ശ്രീധര്‍റാവു, ദിവാകര നായ്ക്, ജി.ദിവാകരന്, ഒ.ലീലാവതി, കെ.കുഞ്ഞിക്കണ്ണന്, വി.കൃഷ്ണ, ചന്ദ്രശേഖര നായ്ക്, സി.എച്ച്.ശ്രീധരന് സംസാരിച്ചു. ജില്ലാ സെക്രട്ടറി എന്‍.ജനാര്ദ്ദനന് സ്വാഗതവും, ജോ.സെക്രട്ടറി എം.കണ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: