ആലപ്പുഴ: ജില്ലാ ഭരണകൂടത്തിന്റെയും ഗാന്ധി സ്മൃതി മണ്ഡപ സമിതിയുടെയും ആഭിമുഖ്യത്തില്‍ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചത് കളക്‌ട്രേറ്റിലെ ഗാന്ധി പ്രതിമ പോലും വൃത്തിയാക്കാതെ. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മടങ്ങിയ ശേഷമാണ് പ്രതിമ വൃത്തിയാക്കിയത്. സമിതിയുടെയും സാബര്‍മതി ചാരിറ്റബിള്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിന്ന വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.
ഗാന്ധിജിയുടെ ജീവിതത്തെയും സംഭാവനകളെയും നിരാകരിക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് ജി. സുധാകരന്‍ എംഎല്‍എ പറഞ്ഞു. ഗാന്ധി സ്മൃതി മണ്ഡപത്തില്‍ നടന്ന ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിലും ഗാന്ധി സ്മൃതിമണ്ഡപ പുരസ്‌കാര വിതരണ ചടങ്ങിലും ആധ്യക്ഷ്യം വഹിക്കുകയായിരുന്നു അദ്ദേഹം.
മരണാനന്തര ബഹുമതിയായി ദേവദത്ത് ജി. പുറക്കാടിനു സമര്‍പ്പിച്ച ഗാന്ധി സ്മൃതി മണ്ഡപ പുരസ്‌കാരം അദ്ദേഹത്തിന്റെ കൊച്ചുമകന്‍ ശിവ് ദത്ത് ഗാന്ധി സ്മൃതി മണ്ഡപം സമിതി ചെയര്‍മാനായ ജില്ലാ കളക്ടര്‍ എന്‍. പദ്മകുമാറില്‍നിന്ന് ഏറ്റുവാങ്ങി. സമിതി രക്ഷാധികാരി കല്ലേലി രാഘവന്‍ പിള്ള ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. സമിതിയംഗം ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ ദേവദത്ത് ജി. പുറക്കാടിനെ അനുസ്മരിച്ചു.
















