മലപ്പുറം/മഞ്ചേരി: സ്ത്രീ സ്വാഭിമാന്‍ യാത്ര സ്ത്രീകള്‍ക്ക് പുതിയ ശക്തിയും ഊര്‍ജ്ജവും പകര്‍ന്ന് നല്‍കിയാണ് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയത്. ക്ഷേത്രസംരക്ഷണ സമിതി മാതൃസമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ.വി.ടി.രമ നയിക്കുന്ന യാത്രക്ക് രണ്ടാം ദിവസം ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ആദ്യ സ്വീകരണ കേന്ദ്രം മലപ്പുറത്തായിരുന്നു. സിവില്‍ സ്റ്റേഷന് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലേക്ക് ജാഥാനായിക എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ ജയ്മാതാ വിളിയോടെ സ്വീകരിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന് മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ജില്ലയിലെ തളിക്ഷേത്ര നിര്‍മ്മാണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന് പറഞ്ഞപ്പോള്‍ അതിനെതിരെ ശക്തമായി നിലകൊണ്ടത് ജില്ലയിലെ അമ്മമാരാണ്. അങ്ങനെയുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് മുകളിലാണ് ചിലര്‍ കരിനിഴല്‍ വീഴ്ത്തുന്നത്. ആ സാഹചര്യത്തിലാണ് ഇവിടെ സ്ത്രീ സ്വാഭിമാന്‍ യാത്രയുടെ പ്രസക്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഞ്ചേരിയിലായിരുന്നു രണ്ടാമത്തെ സ്വീകരണം. പഴയ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. അങ്ങാടിപ്പുറത്തായിരുന്നു സമാപന പരിപാടി. ഘോഷയാത്രയായി തിരുമാന്ധാംകുന്ന് പൂരപ്പറമ്പിലേക്ക് യാത്രയെ സ്വീകരിച്ചു. ചടങ്ങില്‍ അഡ്വ.സജി നാരായണന്, ഡോ.കെ.അരവിന്ദാക്ഷന്, ജീജാഭായ് ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
കേരള ക്ഷേത്രസംരക്ഷണി സമിതിയുടെ സുവര്‍ണ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. സ്ത്രീകളുടെ അഭിമാനം വീണ്ടെടുക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് കഴിഞ്ഞ 24നാണ് യാത്ര കാസര്‍ഗോഡ് നിന്നും ആരംഭിച്ചത്. ഫെബ്രുവരി ഏഴിന് തിരുവന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രാങ്കണത്തിലാണ് യാത്ര സമാപിക്കുക. ഇന്നത്തെ സ്ത്രീ സമൂഹത്തിന് വേണ്ടി ശബ്ദിക്കാന്‍ മഹിളാ, രാഷ്ട്രീയ സംഘടനകള്‍ക്ക് സാധിക്കുന്നില്ല. സ്ത്രീയെ ബഹുമാനിക്കുന്ന സംസ്കാരത്തെ ശക്തിപ്പെടുത്താന്‍ ആര്‍ജ്ജവമുള്ള സംഘടനയാണ് കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ മാതൃസമിതി. ശബരിമലയിലെ സ്ത്രീപ്രവേശന വാദവും ചുംബനസമരാഭാസങ്ങള്ക്കും പിന്നില്‍ ഈശ്വരനിഷേധികളായ രാഷ്ട്രീയ നരാധമന്മാരാണെന്ന് തെളിഞ്ഞിരിക്കുന്നു. സ്ത്രീ സംരക്ഷണമെന്ന വാക്ക് അന്വര്‍ത്ഥമാകണമെങ്കില്‍ അമ്മ, കുഞ്ഞ്, കുടുംബം എന്ന തലത്തിലേക്ക് മാറേണ്ടതുണ്ട്. ജീവിതത്തില്‍ താളപ്പിഴകളുണ്ടാകാതിരിക്കാന് അമ്മയുടെ നിയന്ത്രണം, സാന്നിധ്യം സ്നേഹം എന്നിവ തിരിച്ചറിയേണ്ടതുണ്ട്. ചില വിവരംകെട്ട മതനേതാക്കള്‍ സ്ത്രീയെ പ്രസവിക്കാന്‍ മാത്രം കൊള്ളുന്നവള്‍ എന്ന് പരിഹസിച്ചപ്പോള്‍ ഒരു പുരോഗമന സംഘനടകളും നാവനക്കിയില്ല. ധര്‍മ്മം പ്രചരിപ്പിക്കുന്ന മക്കളെ ജനിപ്പിക്കാന്‍ സ്ത്രീയുടെ ശക്തിയും കഴിവും തിരിച്ചറിയാന്‍ അവളുടെ അഭിമാനം വാനോളം ഉയര്‍ത്താന്‍ ഈ യാത്ര സഹായിക്കും.
സ്ത്രീ സ്വാഭിമാന്‍ യാത്രക്ക് വന്‍ സ്വീകാര്യതയാണ് ജില്ലയില്‍ ലഭിച്ചത്. സ്ത്രീ ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ എല്ലാ സ്ത്രീകള്‍ക്കും അറിവും ആവേശവും പകരുന്നതായിരുന്നു യാത്രയുടെ സന്ദേശം. സംസ്കാര സമ്പന്നമായ കുടുംബ ബന്ധങ്ങളുടെ ആവശ്യകത ഓര്‍മ്മിപ്പിച്ചുകൊണ്ട് കുടുംബമെന്ന സ്നേഹ സങ്കല്പ്പത്തിന് ഊന്നല്‍ നല്‍കാനും ഈ യാത്രയിലൂടെ മാതൃസമിതി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. പുതുതലമുറയില്‍ ഭാരതീയ സംസ്കാരത്തിന്റെ മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുകയെന്ന ശ്രമത്തിന്റെ ആദ്യപടിയായാണ് മതൃസമിതി ഈ യാത്രയെ കാണുന്നത്. ആയിരങ്ങളാണ് ഓരോ സ്വീകരണവേദിയിലും എത്തിച്ചേര്‍ന്നത്. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്ര സന്നിധിയിലേക്ക് കടന്നുചെന്ന യാത്രയെ ജയ്മാതാ എന്ന ആരവം മുഴക്കിയാണ് ആളുകള്‍ എതിരേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: