തിരുവനന്തപുരം: ചെക്ക് പോസ്റ്റ് വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വിലയുള്ള യന്ത്ര സാമഗ്രികള്‍ സെയില്‍ ടാക്‌സ് ഇന്റലിജന്‍സ് വകുപ്പ് പിടികൂടി. കഴിഞ്ഞദിവസമാണ് ഇന്റലിജന്‍സ് വിഭാഗം രണ്ടു ലോറികളിലായി മാറനല്ലൂര്‍ അരുവിക്കര ചെക്ക് പോസ്റ്റ് അതിര്‍ത്തി കടത്താന്‍ ശ്രമിക്കുനതിനിടെ പിടികൂടിയത്. അസല്‍ രേഖകള്‍ ഹാജരാക്കാന്‍ മൂന്നു മണിക്കൂര്‍ സമയം അനുവദിച്ചെങ്കിലും വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്കോ ഉടമകള്‍ക്കോ ഇവ ഹാജരാക്കാന്‍ സാധിച്ചില്ല. കമ്പനിയുടെ പേരുകളില്‍ വ്യത്യസ്ഥവും അപൂര്‍ണ്ണവുമായ രേഖകളാണ് സെയില്‍സ് ടാക്‌സ് അധികൃതരെ കാണിച്ചത്. തുടര്‍ന്നാണ് എട്ടര ലക്ഷം രൂപ പിഴ
സെയില്‍ ടാക്‌സ് ഇന്റലിജന്‍സ്
വകുപ്പ് പിടികൂടിയ ലോറി
ഒടുക്കാന്‍നോട്ടീസ് നല്‍കിയത്. അതെ സമയം രണ്ടു ദിവസമായി പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍ പിഴ ഒടുക്കാതെ വിട്ടു നല്‍കുന്നതിനായി പ്രാദേശിക നേതാക്കളും, ഉന്നത നേതാക്കളും, ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ ഇടപെട്ടിരികുകയാണ്. പിഴ ഒടുക്കാന്‍ രസീത് നല്‍കിയ ഉദ്യോഗസ്ഥര്‍ ഇതോടെ വെട്ടിലായി. തിരുവനന്തപുരത്തെ വര്‍ക്ക് സൈറ്റില്‍ കൊണ്ട് പോകുന്നു എന്ന് പറയുമ്പോഴും അത്തരത്തില്‍ ഒരു സൈറ്റിലെ പെര്‍മിറ്റോ അനുബന്ധ രേഖകളോ ഹാജരാക്കാനും സാധിച്ചിട്ടില്ല. സംഭവം രഹസ്യമാക്കി തടിയൂരാന്‍ ഉന്നതര്‍ ശ്രമിക്കുന്നതായി ആരോപണം ഉണ്ട്.















