തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ തിരുവുത്സവം ഫെബ്രുവരി 11 മുതല്‍ ഇരുപതുവരെ നടക്കും. 11ന് വൈകിട്ട് 5.15നും 5.55നും മ ദ്ധ്യേയുള്ള ശുഭമുഹൂര്ത്തത്തി ല്‍ കൊടിയേറ്റ് നടക്കും. വൈകിട്ട് 7ന് അമൃത ടീവി സന്ധ്യാദീപം ഫെയിം പ്രിയപൈ അവതരിപ്പിക്കുന്ന സംഗീത പരിപാടി. രണ്ടാം ദിവസം കലാമണ്ഡലം അവതരിപ്പിക്കുന്ന മേജര്‍സെറ്റ് കഥകളി. കഥകള്‍ നളചരിതം രണ്ടാം ദിവസം, കിരാതം. 13ന് രാവിലെ വിശേഷാല്‍ പൂജക ള്‍, ശ്രീതബലി, രാത്രി 10ന് ഭജന്‍സ്.
14ന് രാവിലെ വിശേഷാല്‍ പൂജകള്‍ ശ്രീഭൂതബലി, രാത്ര 10ന് ഗാനമേള. 15ന് രാവിലെ വിശേഷാല്‍ പൂജകള്‍, ശ്രീഭൂതബലി, രാത്രി 10ന് മേജര്‍സെറ്റ് കഥകളി, കഥകള്‍ കര്‍ണ്ണശപഥം, നിഴല്‍ക്കൂത്ത്. 16ന് വിശേഷാല്‍ പൂജകള്‍, ശ്രീഭൂതബലി, വൈകിട്ട് 5ന് ചിറക്കല്‍ നിഥീഷും സംഘവും അവതരിപ്പിക്കുന്ന ഡബിള്‍ തായമ്പക, രാത്രി 10ന് ബാലെ.
17ന് വിശേഷാല്‍ പൂജകള്‍ ,ശ്രീഭൂതബലി, രാത്രി എട്ടിന് സേവ, 10.30ന് ഊര്‍മ്മിള ഉണ്ണി, ഉത്തര ഉണ്ണി എന്നിവര്‍ നയിക്കുന്ന നൃത്തനൃത്ത്യങ്ങ ള്‍, 18ന് വിശേഷാല്‍ പൂജക ള്‍, രാത്രി 8ന് സേവ, 10.30ന് പിന്നണിഗായിക ചന്ദ്രലേഖ നയിക്കുന്ന ഗാനമേള.
19ന് രാവിലെ വിശേഷാല്‍ പൂജകള്‍ വൈകിട്ട 5ന് ചെറുതാഴം ചന്ദ്രന് അവതരിപ്പിക്കുന്ന തായമ്പക. 8ന് സേവ,10.30 സംഗീതസദസ്, പള്ളിവേട്ട, പത്താം ദിവസമായ 20ന് രാവിലെ വിശേഷാല്‍ പൂജകള്‍, ഉച്ച്ക്ക് ആറാട്ട് സദ്യ. വൈകിട്ട് 3ന് കൊടിയിറക്ക്, 4ന് ആറാട്ട് എഴുന്നള്ളത്ത്. 5ന് സംഗീതകച്ചേരി. രാത്രി 11.50ന് ആറാട്ടുവരവ്. സേവ. തിരുവുത്സവത്തോട് അനുബന്ധിച്ചുള്ള പന്തീരായിരം വഴിപാട് പന്തീരായിരം വഴിപാട് ഫെബ്രുവരി 9ന് നടക്കും. എല്ലാദിവസവും ചുറ്റുവിളക്കും അന്നാദാനവും നടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: