മാനന്തവാടി: കൊയിലേരി ഉദയവായനശാലയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 13-ാമത് ഉദയ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ജില്ലയിലെ ഏറ്റവും വലിയ ഓപ്പണ്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 6 വരെ മാനന്തവാടി വളളിയൂര്‍ക്കാവില്‍ നടക്കും. പി.ഷംസുദ്ദീന് ചെയര്‍മാനും, ഷാജി തോമസ് ജനറല്‍ കണ്‍വീനറുമായി 101 അംഗ കമ്മിറ്റിക്ക് രൂപം നല്കി. മികച്ച ടീമിന് മികച്ച ടീമിന് പി.പി.വി.മൂസ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 15001 രൂപയും, റണ്ണേഴ്സിന് പി.കൃഷ്ണന് നമ്പ്യാര്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, എളപ്പുപാറ ദേവസ്യയുടെ സ്മരണാര്‍ത്ഥം 10001 രൂപയും. നല്‍കും. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കു ടീമുകള്‍ 9497215325, 9744474027, 9526083536 എന്ന നമ്പറില്‍ ഫെബ്രുവരി 5 നു മുമ്പ് രജിസ്റ്റര്‍ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: