മുതുകുളം: ജമ്മുവില്‍ വാഹനാപകടത്തില്‍ ഗ്രഫ് ജീവനക്കാരന്‍ മരിച്ചു. നങ്ങ്യാര്‍കുളങ്ങര നാരായണഭവനത്തില്‍ പരേതനായ കൃഷ്ണന്‍ കുട്ടിയുടെ മകന്‍ സുഭാഷ് (42)ആണ് മരിച്ചത്. ജമ്മുവില്‍ സാംബയില്‍ തിങ്കളാഴ്്ചയായിരുന്നു അപകടം.
ജെസിബി ഓപ്പറേറ്ററായി സുഭാഷ് ജോലി ചെയ്തുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌ക്കരിച്ചു. അമ്മ: സുഭദ്ര. ഭാര്യ: അനിത. മക്കള്‍: അഭിഷേക്, ആദിത്യന്‍.
















