അടൂര്‍: പള്ളിക്കല്‍ പഞ്ചായത്ത് ഓഫീസിന് സമീപം നടന്ന അനധികൃത മണ്ണെടുപ്പ് ബിജെപിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. ഒന്നരയേക്കര്‍ സ്ഥലത്തുനിന്നാണ് ദിവസവും നൂറുകണക്കിന് ലേഡ് മണ്ണ് കടത്തിക്കൊണ്പോകുന്നത്. ഓഫീസിന്റെ സമീപത്തായി നടത്തുന്ന ഖനനം അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുന്നു.പള്ളിക്കല്‍ വില്ലേജില്‍ കെഎസ്കെടിയുവിന്റെ ചുമതലയിലുള്ള ആളുടെ ഉടമസ്ഥതയിലുള്ള വസ്തുവില്‍ നിന്നാണ് ഖനനം നടക്കുന്നത്. ടിപ്പറുകളുടെ മരണപ്പാച്ചില്‍ പയ്യനല്ലൂര്‍ സ്കൂളിലേക്ക് നടന്നുപോകുന്ന കുട്ടികള്‍ക്കുപോലും ഭീഷണിയാകുന്നുണ്ട്. ബിജെപി പള്ളിക്കല്‍ വില്ലേജ് പ്രസിഡന്റ് ശശിധരക്കുറുപ്പിന്റെ നേതൃത്വത്തില്‍ വില്ലേജ് സെക്രട്ടറി ബാലകൃഷ്ണപിള്ള, ശിവരാമന്നായര്, കൃഷ്ണന്‍നായര്‍, ആര്‍എസ്എസ് പള്ളിക്കല്‍ മണ്ഡല് കാര്യവാഹ് വിഷ്ണു എന്നിവരോടൊപ്പം നാട്ടുകാരും ചേര്‍ന്നാണ് മണ്ണെടുപ്പ് തടഞ്ഞത്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് അടൂര്‍ സിഐയുമായി നടത്തിയ ചര്‍ച്ചയില്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയ ശേഷം മണ്ണെടുപ്പ് നടത്തിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. പള്ളിക്കല്‍ പഞ്ചായത്തില്‍ വ്യാപകമായി മണ്ണെടുപ്പ് നടക്കുന്നത് പറക്കൂട്ടം, തെങ്ങമം, മുണ്ടപ്പള്ളി, മിത്രപുരം എന്നിവിടങ്ങളീലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: