ആലപ്പുഴ: ചുനക്കര തിരുവൈരൂര്‍ മഹാദേവക്ഷേത്രത്തില്‍ ഫെബ്രുവരി ഒന്നിന് കൊടിയറും. 10ന് ആറാട്ടോടെ സമാപിക്കും. ഒന്നിന് വൈകിട്ട് മൂന്നിന് സാംസ്‌കാരിക സമ്മേളനം മന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് യു. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും. രാത്രി എട്ടിന് തന്ത്രി കീഴ്‌ത്താമരശേരി മഠത്തില്‍ രമേശ് ഭട്ടതിരിയുടെ നേതൃത്വത്തില്‍ കൊടിയേറ്റ്, തുടര്‍ന്ന് നൃത്തനാടകം. രണ്ടിന് രാത്രി എട്ടിന് നൃത്തോത്സവം, ഫെബ്രുവരി 10ന് രാവിലെ 10ന് ആറാട്ടുബലി, 12ന് ഓട്ടന്‍തുള്ളല്‍, വൈകിട്ട് 3.30ന് കളിക്കണ്ടത്തിലേക്ക് എഴുന്നെള്ളിപ്പ്,നാലിന് കെട്ടുകാഴ്ച വരവ്, രാത്രി ഏഴിന് കൊടിയിറക്ക്, ഒന്‍പതിന് ആറാട്ടുവരവ്, 10ന് വലിയകാണിക്ക.
പ്രധാന ദേവന്മാരും നന്ദികേശനും ഉപദേവന്മാരും എല്ലാം സ്വയംഭൂവായ അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണിതെന്ന് ദേവസ്വം ഭാരവാഹികളായ യു. അനില്‍കുമാര്‍, പി. ഉദയകുമാര്‍, പി. പങ്കജാക്ഷക്കുറുപ്പ്, പ്രദീപ്കുമാര്‍, സുരേഷ്‌കുമാര്‍, വിദ്യാധരന്‍, എസ്.കെ.സുരേഷ്, കെ. ശശിധരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
















