അരൂര്‍: പഞ്ചായത്തിലെ ഓരുമുട്ട് നിര്‍മാണം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. പ്രദേശവാസികളില്‍ ചിലര്‍ ബോധപൂര്‍വ്വം ഓരുമുട്ട് നിര്‍മാണം തടസ്സപ്പെടുത്തുന്നതായാണ് പരാതി. പഞ്ചായത്തിലെ 22 വാര്‍ഡുകളിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ വര്‍ഷം നിര്‍മിച്ച നിരവധി മുട്ടുകള്‍ തകര്‍ത്തിരുന്നു.
ഇത് മൂലം കരാറുകാരനും തൊഴിലാളികള്‍ക്കും നഷ്ടമുണ്ടായി. ഇത്തവണയും ഓരുമുട്ട് നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ള നിര്‍മാണ വസ്തുക്കള്‍ പോലും തടഞ്ഞ് പണി തടസപ്പെടുത്തുന്ന സ്ഥിതിയാണ് . ഇതു മൂലം പഞ്ചായത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ ഓരുവെള്ളം കയറി ശുദ്ധജല സ്രോതസുകള്‍ മലിനമായി.
പരമ്പരാഗത ജലസ്രോതസ്സുകളില്‍ ഉപ്പ് വെള്ളം കയറും മുമ്പ് പഞ്ചായത്ത് ഓരുമുട്ട് നിര്‍മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
















