പുന്നപ്ര: സംഘര്‍ഷത്തെ തുടര്‍ന്ന് പള്ളിക്കമ്മറ്റിയുടെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. പുന്നപ്ര, വണ്ടാനം ഷറഫുല്‍ ഇസ്ലാം മസ്ജിദില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് സംഘര്‍ഷമുണ്ടായത്. കഴിഞ്ഞ ദിവസം രാവിലെ വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. ഒരു വിഭാഗം ആളുകള്‍ ഓഡിറ്റോറിയത്തില്‍ ഇരച്ചുകയറുകയായിരുന്നു. നിലവിലെ പ്രസിഡന്റ് സലിം വാണിയപുരക്കല്‍ സംസാരിക്കുന്നതിനിടെ മൈക്ക് പിടിച്ചു വാങ്ങി യോഗം അലങ്കോലപ്പെടുത്തുകയായിരുന്നു. ബഹളമായതോടെ പുന്നപ്ര എസ്‌ഐ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി രംഗം ശാന്തമാക്കുകയായിരുന്നു. പിന്നീട് തെരഞ്ഞെടുപ്പ് മാറ്റി വെച്ചതായി മഹല്‍ സെക്രട്ടറിഅലിയാര് കുഞ്ഞ് അറിയിച്ചു. സംഘര്‍ഷത്തിനിടെ മിനിറ്റ്‌സ് നഷ്ടപ്പെട്ടതായും പറയപ്പെടുന്നു.
















