പാലാ: ഡോ. സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തോടെ കേരള സാംസ്‌കാരിക രംഗം ശൂന്യമായെന്ന് കാലം തെളിയിച്ചതായി മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പാലായില്‍ സംഘടിപ്പിച്ച സുകുമാര്‍ അഴീക്കോട് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക ജീര്‍ണ്ണതകള്‍ക്കെതിരെ തിരുത്തല്‍ ശക്തിയായിരുന്നു സുകുമാര്‍ അഴീക്കോട്. പകരം വയ്‌ക്കാനില്ലാത്ത ഈ അപൂര്‍വ്വ തേജസിന്റെ വിടവ് നികത്താന്‍ അറിവും കെല്‍പ്പുള്ള മലയാളി ഇനിയും ജന്മമെടുത്തിട്ടില്ലെന്നും എബി പറഞ്ഞു. അദ്ദേഹത്തിനു അര്‍ഹമായ അംഗീകാരം കേരള സമൂഹം ഇനിയും നല്കിയിട്ടില്ല. ആ മഹാപ്രതിഭയുടെ സ്മരണക്കായി സര്‍ക്കാര്‍ തലസ്ഥാനത്ത് സ്മാരകം പണികഴിക്കണമെന്നും ആവശ്യപ്പെട്ടു. സാംജി പഴേപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ബിനു പെരുമന, എബിന്‍ കെ.ജെ., പി.കെ. രതീഷ്, വിദ്യാധരന്‍ വി.ടി. എന്നിവര്‍ പ്രസംഗിച്ചു. സുകുമാര്‍ അഴീക്കോടിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.
















