ആലപ്പുഴ: ജനാധിപത്യത്തിനു കരുത്തുപകരുന്ന നിലയില്‍ സമ്മതിദാന അവകാശം ഫലപ്രദമായി വിനിയോഗിക്കണമെന്ന് ചലച്ചിത്ര സംവിധായകനും നടനുമായ ആലപ്പി അഷറഫ് പറഞ്ഞു.ദേശീയ സമ്മതിദായക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ കളക്ടര്‍ എന്‍. പദ്മകുമാര്‍ അധ്യക്ഷത വഹിച്ചു. ചിത്രരചനാ മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും ആലപ്പി അഷറഫ് വിതരണം ചെയ്തു. വോട്ടര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകളും മികച്ച ബ്ലോക്ക് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പുരസ്‌കാരങ്ങളും കാമ്പസ് അംബാസിഡര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും സബ് കളക്ടര്‍ ഡി. ബാലമുരളി വിതരണം ചെയ്തു.
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് റ്റി.ആര്‍. ആസാദ്, എ. കബീര്‍, ഡെപ്യൂട്ടി കളക്ടര്‍ അബ്ദുള്‍ സലാം എന്നിവര്‍ പ്രസംഗിച്ചു. ചലച്ചിത്ര നടി കല്‍പനയ്‌ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് യോഗം തുടങ്ങിയത്.
















