ന്യൂയോര്‍ക്ക് : അമേരിക്കയിലെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ഇ-മലയാളിയുടെ പ്രവാസി സാഹിത്യ പുരസ്കാരത്തിന് ലണ്ടനില്‍ താമസിക്കുന്ന കാരൂര്‍ സോമന് അര്‍ഹനായി. സാഹിത്യരംഗത്ത് ഇരുപതോളം പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള കാരൂര്‍ മാവേലിക്കര ചാരുംമൂട് സ്വദേശിയാണ്. നാല്പതോളം കൃതികളുടെ ഉടമയാണ്.
അമേരിക്കയില്‍നിന്നുള്ളവരും പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി. ഡോ. എ. കെ.ബി. പിള്ള (സമഗ്രസംഭാവന), തമ്പി ആന്റണി (കവിത), ലൈല അലക്സ് (ചെറുകഥ), വാസുദേവ് പുളിക്കല്‍ (ലേഖനം), ജോര്‍ജ് തുമ്പയില്‍ (ജനപ്രിയ എഴുത്തുകാരന്).
തുടര്‍ന്നും ലോകമെമ്പാടുമുള്ള എഴുത്തുകാര്‍ക്കായി അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുമെന്നും മാര്‍ച്ചില്‍ ന്യൂയോര്‍ക്കില്‍ സംഘടിപ്പിക്കുന്ന പൊതുചടങ്ങില്‍ അവാര്‍ഡുകള്‍ സംഘടിപ്പിക്കുന്നതിനൊപ്പം സാഹിത്യകാരന്മാരും മാധ്യമപ്രവര്‍ത്തകരും, സംഘടനാനേതാക്കളും പങ്കെടുക്കുന്ന ചടങ്ങില്‍ സാഹിത്യ സെമിനാറും സംവാദവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: