Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബാലിയുടെ സംസ്‌കാരവും സുഗ്രീവന്റെ അഭിഷേകവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2016, 09:28 pm IST
in Samskriti

ഹേ സുഗ്രീവാ, നിങ്ങള്‍ എന്റെ ആജ്ഞയനുസരിച്ച് അംഗദനോടൊപ്പം ബാലിയുടെ സംസ്‌കാരകര്‍മ്മങ്ങള്‍ ചെയ്യുക. ശ്രീരാമന്‍ കല്‍പിച്ചു. സുഗ്രീവന്‍ ശിരസു നമിച്ചുകൊണ്ട് അതിശക്തന്മാരായ ഏതാനും വാനരന്മാരെകൊണ്ട് ബാലിയുടെ ദേഹം പൊക്കിയെടുത്ത് അലങ്കരിച്ച്, പുഷ്പംകൊണ്ടൊരു വിമാനമുണ്ടാക്കി അതില്‍കിടത്തി. വിശ്വകര്‍മ്മാവു നിര്‍മ്മിച്ച രത്‌നപ്പല്ലക്കിലേക്കു വരുത്തിയെന്ന് വാല്‍മീകി. രാജകീയ ഉപചാരങ്ങളോടെ ഭേരി, ദുന്ദുഭി, പടഹം തുടങ്ങിയ വാദ്യഘോഷങ്ങളോടെ കിഷ്‌കിന്ധയിലേക്കു കൊണ്ടുപോയി. ബ്രാഹ്മണര്‍, മന്ത്രിമാര്‍, വാനരകുലപതികള്‍, താര, അംഗദന്‍ തുടങ്ങിയവര്‍ അകമ്പടി സേവിച്ചു. ചന്ദനച്ചിതയില്‍ വച്ച് വിധിപ്രകാരം സംസ്‌കരിച്ചു. അംഗദന്‍ സംസ്‌കാര കര്‍മ്മങ്ങള്‍ ചെയ്തു.

രാമന്‍ സുഗ്രീവനെക്കൊണ്ടും കര്‍മ്മങ്ങള്‍ ചെയ്യിച്ചു. അംഗദനെ നീ യുവരാജാവായി അഭിഷേകം ചെയ്യണം. ലക്ഷ്മണന്‍ നഗരത്തില്‍ വന്ന് അഭിഷേകങ്ങള്‍ നടത്തിത്തരും. പതിന്നാലുവര്‍ഷം ഞാന്‍ ഒരു നഗരത്തിലും പ്രവേശിക്കുകയില്ല. മഴക്കാലമായി. അതുകഴിയുന്നതുവരെ ഞാന്‍ ലക്ഷ്മണനുമൊത്ത് അടുത്തുതന്നെയുള്ള പ്രവര്‍ഷണ പര്‍വതത്തില്‍ താമസിക്കും. നാലുമാസം നീ നഗരത്തില്‍ വസിച്ച് രുമയോടൊപ്പം രജകീയസുഖങ്ങള്‍ അനുഭവിക്കുക.

സംസ്‌കാര കര്‍മ്മങ്ങള്‍ കഴിഞ്ഞ് എല്ലാവരും രാമന്റെ സമീപത്തുവന്നു തൊഴുതുകൊണ്ട് നിന്നു സ്വര്‍ണപര്‍വതംപോലെ ശോഭിക്കുന്ന വായുപുത്രനായ ഹനുമാന്‍ കൂപ്പുകൈകളോടെ പറഞ്ഞു. ”അല്ലയോ സര്‍വ്വശക്താ സുഗ്രീവന്‍ അങ്ങയുടെ അനുഗ്രഹംകൊണ്ട് വിശിഷ്ടവും പിത്യ പിതാമഹന്മാര്‍വഴി ലഭിക്കേണ്ടതുമായ വാനരരാജ്യം കൈവശമാക്കി. ഇനി അങ്ങയുടെ അനുവാദത്തോടെ നഗരത്തിലേക്കുചെന്ന് വേണ്ടതെല്ലാം ചെയ്യും. അങ്ങ് വാനരന്മാരെ സന്തോഷിപ്പിക്കുന്നതിനായി സുഗ്രീവനെ രാജാവാക്കണം. അങ്ങ് ഇവിടെ അടുത്തുതന്നെയുള്ള മനോഹരമായ പര്‍വതത്തിലെ ഗുഹയില്‍ വസിക്കണം.”

ഇത് ശ്രീരാമന്‍ അനുവദിക്കുന്നു. താന്‍ പതിന്നാലുവര്‍ഷം നഗരത്തിലൊന്നും പ്രവേശിക്കുകയില്ലെന്നും ലക്ഷ്മണനോട് സുഗ്രീവന്റെ അഭിഷേകം നടത്തിക്കൊടുക്കണമെന്നും പറയുന്നു.

അതുകഴിഞ്ഞ് രാമന്‍ സുഗ്രീവനോടു പറയുന്നു. സുഗ്രീവാ കാര്യങ്ങളെല്ലാമറിയുന്ന അങ്ങ് ഔദാര്യവും ബലവും പരാക്രമവുമുള്ള സല്‍സ്വഭാവിയായ ഈ അംഗദനെ യുവരാജാവായി അഭിഷേകം ചെയ്യണം. ജ്യേഷ്ഠന്റെ പ്രഥമപുത്രനായ ഈ അംഗദന്‍ രാജാവാകാന്‍ എല്ലാംകൊണ്ടും യോഗ്യനാണ്.

തന്റെ കാര്യത്തില്‍ എന്തുചെയ്യണമെന്നും വ്യക്തമായി നിര്‍ദ്ദേശം നല്‍കുന്നു. എല്ലാദിവസവും മഴ ലഭിക്കുന്ന മഴക്കാലമായ ശ്രാവണമാസം ആരംഭിച്ചു. ഒരു പ്രവൃത്തിചെയ്യാനും പറ്റിയ സമയമല്ലിത്. നാലുമാസം കഴിഞ്ഞ് വൃശ്ചികമാസം ആരംഭിക്കുമ്പോള്‍ രാവണനെ വധിക്കുവാന്‍ പ്രയത്‌നിക്കണം. ഇത് സുഗ്രീവന്‍ സമ്മതിച്ചു. ഇവിടെ ഒരു സംശയം ബാക്കിനില്‍ക്കുന്നു. ഹനുമാന്‍ സുഗ്രീവനെ രാജാവാക്കണമെന്ന് രാമനോട് പറഞ്ഞതു ശരിയാണോ? സുഗ്രീവന്റെ മന്ത്രിയും ഹിതകാംക്ഷിയുമാണ് ഹനുമാന്‍. ശ്രീരാമനുമായുള്ള കരാര്‍ അനുസരിച്ച് ബാലി മരിച്ചാല്‍ രാജാവാകേണ്ടത് സുഗ്രീവനാണല്ലോ. അക്കാര്യം ഓര്‍മ്മിപ്പിച്ചതേയുള്ളൂ.

ശരിയായ സമയത്ത് ശരിയായ കാര്യം പറയാനും പ്രവര്‍ത്തിക്കാനും ഹനുമാനറിയാം. അങ്ങനെ രാമനൊഴിച്ച് മറ്റുള്ളവര്‍ കിഷ്‌കിന്ധാ നഗരത്തിലേക്കുപോയി. സുഗ്രീവന്‍ രാജാവായും അംഗദന്‍ യുവരാജാവായും അഭിഷേകം ചെയ്യപ്പെട്ടു. ലക്ഷ്മണന്‍ മടങ്ങിയെത്തിയപ്പോള്‍ രണ്ടുപേരുംകൂടി പ്രവര്‍ഷണ പര്‍വതത്തില്‍ പോയി ധാരാളം വിസ്തൃതിയുള്ള മനോഹരമായ ഒരു ഗുഹയില്‍ താമസമായി. പര്‍വതത്തിന്റെ പേര് അദ്ധ്യാത്മരാമായണത്തില്‍ പ്രവര്‍ഷണം എന്നുപറയുന്നു. മൂലത്തിലും ഇങ്ങനെതന്നെ. വാല്‍മീകി രാമായണത്തില്‍ ആജഗാമ സഹ ഭ്രാതാ രാമഃ പ്രസ്രവണം ഗിരിം എന്നു കാണുന്നു. പ്രവര്‍ഷണമോ പ്രസ്രവണമോ? രണ്ടും ഒന്നുംതന്നെ. ഒരു പര്‍വതത്തിന്റെ രണ്ട് നാമങ്ങള്‍ എന്ന് നമുക്ക് വിചാരിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

Kerala

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

India

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

Kerala

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

India

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.