തിരുവല്ല. കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് യാത്രക്കാരെ വലച്ചു. .വെഹിക്കിള്‍ സൂപ്പര്‍വൈസറും ഡ്രൈവറുമാരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഡ്രൈവേഴ്സ് യൂണിയന്‍് പണിമുടക്കിയതോടെ രണ്ട് മണിക്കൂറോളം ബസ്സുകളുടെ ഓട്ടം നിലച്ചത്. രാവിലെ ആറ് മണിയോടെ തുടങ്ങിയ പണിമുടക്ക് ഏട്ടു മണിയോടെയാണ് അവസാനിച്ചത്.
ഗ്യാരോജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ ഒന്നാം നിലയിലാണ് വെഹിക്കിള്‍ സൂപ്പവൈസറുടെ ഓഫീസ്. ഇവിടെ എത്തി ലോഗ്ഷീറ്റ വാങ്ങിയാണ് ഇവര്‍ ജോലിക്ക് കയറിയിരുന്നത്. ഞായറാഴ്ച രാവിലെ മുതല്‍ സ്റ്റേഷന്മാസ്റ്ററുടെ ഓഫീസില്‍ ഇരുന്ന് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ലോഗ്ഷീറ്റ് നല്കാന് തീരുമാനിച്ചിരുന്നു. ഇക്കാര്യം ഡ്രൈവറുമാരെ അറിയിച്ചിരുന്നതായി ഡിപ്പോ അധികൃതര്‍ പറഞ്ഞു. പുലര്‍ച്ചെ സര്‍വ്വീസ്സുകള്‍ സുഗമമായി നടത്തുന്നതിനു വേണ്ടിയായിരുന്ന ഈ ക്രമീകരണം.
ഡിപ്പോയിലെ പ്രധാന കെട്ടിടത്തിലാണ് സ്റ്റേഷന്മാസ്റ്ററുടെ ഓഫീസ്. ഇവിടെ നിന്ന് വെഹിക്കിള്‍ സൂപ്പര്‍വൈസറുടെ അടുത്തെത്തി ഡ്രൈവറുമാര്‍ ഇവ വാങ്ങുന്നതിന് 100 മീറ്ററോളം ദൂരം പോകേണ്ടി വരുന്നു. ഇതിനാലാണ ്സേറ്റഷന്മാസ്റ്ററുടെ ഓഫീസിലിരുന്ന ഇത് നല്കാന് തീരുമാനിച്ചത്.
ഇവിടെ ഇരുന്ന് ലോഗ്ഷീറ്റ് നല്കാന് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ എത്തിയെങ്കിലും ഇവര്‍ വാങ്ങാന്‍ തയ്യാറായില്ല. ഇതോടെ രാവിലെ മുതല്‍ നടത്തേണ്ട സര്‍വ്വീസ്സുകള്‍ നിലച്ചു. പിന്നീട് വെഹിക്കിള്‍ സൂപ്പര്‍വൈസറുടെ ഓഫീസില്‍ നിന്ന് ഇത് നല്കാന് തുടങ്ങിയതോടെയാണ് പണിമുടക്ക് അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: