Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സേവനം മനസ്സിന്റെ വൈരൂപ്യം മാറ്റും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2016, 09:15 pm IST
inSamskriti

 

ഒരാള്‍ കുറെ വസ്തുവും കൊട്ടാരം പോലുള്ള ഒരു വീടും അടഞ്ഞ് കിടക്കുന്നത് കണ്ടു. കൊട്ടാരസദൃശമായ ആ മനേഹരസൗധം അയാള്‍ വാടകയ്‌ക്കെടുത്തു. അപ്പോള്‍ അയാളുടെ യുള്ളില്‍ ഒരു ചിന്തയുദിച്ചു. താന്‍ ഈ കൊട്ടാരത്തിലെ രാജാവാണ്. പിന്നെ അഹങ്കാരത്തിലുള്ള പെരുമാറ്റവും തുടങ്ങി. ഇയാളെ കാണുവാന്‍ ചെന്ന ഒരു സാധുവിനോട് അയാള്‍ അഹങ്കാരത്തോടെ പെരുമാറി. ആ സാധു അയാളോട് ചോദിച്ചു: ‘വാടകയ്‌ക്കെടുത്ത വീട്ടില്‍ താമസിക്കുന്ന നീ രാജാവിനെപ്പൊലെ പെരുമാറുന്നു. നിന്റെ മനസ്സാക്ഷിയോട് ചോദിക്കൂ, വാസ്തവം എന്താണെന്ന്? സ്വന്തമായി ഒന്നുമില്ല. എന്നാല്‍ ഭാവമോ? എല്ലാം തന്റെ സ്വന്തമാണെന്ന്. കഷ്ടം!’

ഇതുപോലെയാണ് ഇന്ന് മിക്കവരും. സ്വന്തമായിട്ട് ഒന്നുമില്ല. എല്ലാം ദാനം കിട്ടിയതാണ്. എന്നിട്ടോ? അനേകം പുസ്തകങ്ങള്‍ വായിച്ചിട്ട്, കടപ്പുറത്തിരുന്ന് കാക്ക കരയുന്നതുപോലെ കരഞ്ഞുകൊണ്ടിരിക്കുന്നു. ജീവിതവുമായി ഇവര്‍ക്ക്, ഇവരുടെ രീതികള്‍ക്ക് യാതൊരു സാമ്യവുമില്ല. എതോ ഭാവനാലോകത്ത് അങ്ങനെ നടക്കുന്നു? ശാസ്ത്രം മനസ്സിലാക്കിയവര്‍ എന്താണ് ചെയ്യുന്നത്? തന്നെ സമീപിക്കുന്നവര്‍ക്ക് ഉയരുവാനുള്ള മാര്‍ഗം ഉപദേശിക്കുക മാത്രമേ ചെയ്യുകയുള്ളൂ. തര്‍ക്കിച്ച് സമയം കളയില്ല. മറ്റുള്ളവരുടെ മുന്‍പില്‍ തന്റെ സിദ്ധാന്തം അടിച്ചേല്പിക്കാന്‍ ശ്രമിക്കില്ല. ആത്മവിചാരത്തിന് ഓരോ വ്യക്തിക്കും വിവിധ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാം. അവനവന്റെ സംസ്‌കാരം അനുസരിച്ചുള്ള മാര്‍ഗ്ഗമാണ് ഓരോരുത്തരും പിന്‍തുടരേണ്ടത്. അതുകൊണ്ടാണ് ഹിന്ദുമതത്തില്‍ ആത്മവിചാരത്തിന് അനേകം മാര്‍ഗ്ഗങ്ങള്‍ വന്നത്.

അമ്മയുടെ ആശ്രമത്തില്‍ സേവനത്തിന് വലിയ പ്രാധാന്യം നല്കുന്നുണ്ട്. ഇത് പലമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. ഓരോരുത്തരേയും അവരുടെ തലത്തില്‍ച്ചെന്ന് ഉദ്ധരിച്ചു കൊണ്ടുവരുവാന്‍ വിവിധ വഴികള്‍ അവലംബിക്കണം. അദ്വൈതം കാണാതെ പഠിക്കുവാനുള്ളതല്ല. ജീവിക്കുവാനുള്ളതാണ്. എങ്കിലേ അത് അനുഭവമാകൂ.

അമ്മയുടെ ആശ്രമത്തില്‍ എഞ്ചിനിയര്‍മാരുണ്ട്, ഡോക്ടര്‍മാരുണ്ട്, എഴുത്തുകാരുണ്ട്. പ്രസ്സിലും സ്‌കൂളിലും ജോലിചെയ്യുന്നവരുണ്ട്. ഉന്നത അറിവുള്ള ജോലികള്‍ അവരുടെ കഴിവനുസരിച്ച് ചെയ്യുന്നു. ഒപ്പം ധ്യാനിക്കുന്നു. ശാസ്ത്രം പഠിക്കുകയും ചെയ്യുന്നു. കര്‍മം ബന്ധമില്ലാതെ ചെയ്യാനാണ് അവര്‍ പഠിക്കുന്നത്. സ്വാര്‍ത്ഥതയും ശരീരാഭിമാനവും കളയാന്‍ ബന്ധമില്ലാത്ത കര്‍മം സഹായിക്കും. മമതയില്ലാതെ കര്‍മ്മം ചെയ്യുമ്പോള്‍ അത് ബന്ധകാരണമല്ല, മുക്തിമാര്‍ഗ്ഗമാണ്.

സാമ്പ്രാണിത്തിരി കൂടിനുള്ളിലാക്കുന്നവര്‍ അമ്മയുടെ ആശ്രമത്തിലുണ്ട്. അതിസങ്കീര്‍ണമായ ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടര്‍ന്മാരും ഇവിടെയുണ്ട്. ഇവിടെ ചിലര്‍ വേദാന്തികളാണെന്ന് അവകാശപ്പെട്ടുകൊണ്ടു വരാറുണ്ട്. തങ്ങളുടേത് ശുദ്ധബോധമാണെന്നാണ് അവര്‍ വാദിക്കാറുള്ളത്. അവരില്‍ ഒരാള്‍ ചോദിച്ചു: ‘അമ്മാ, ആത്മാവ് ഏതാത്മാവിനെ സേവിക്കാനാണ്? ആശ്രമത്തില്‍ എന്തിനാണ് സേവനം? പഠനം മാത്രം പോരെ?’

മക്കളേ, പണ്ടുള്ള മഹാത്മാക്കള്‍ ഗൃഹസ്ഥാശ്രമം കഴിഞ്ഞാണ് വാനപ്രസ്ഥത്തിനും സംന്യാസത്തിനു പോയിരുന്നത്. അവരുടെ കര്‍മങ്ങള്‍ മിക്കതും കഴിഞ്ഞിരുന്നു.

ചുരുങ്ങിയ നാളുകളേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. എന്നിട്ടും അവര്‍ ചെന്നിരുന്ന ഗുരുകുലങ്ങളില്‍ കര്‍മ്മം ഉണ്ടായിരുന്നു. നല്ല സമര്‍പ്പണത്തോടെ തന്നെ അവിടെയുള്ള വേദാന്തികളായ ശിഷ്യര്‍, വേദാന്തികളായ ഗുരുക്കന്‍ന്മാരെ സേവിച്ചിരുന്നു. ശിഷ്യര്‍ വിറകുശേഖരിക്കാന്‍ പോയിരുന്നു. പശുവിനെ മേയ്‌ക്കാന്‍ പോയിരുന്നു. വയലില്‍ വെള്ളം കയറുന്നതു ത!ടയാന്‍ പോയ അരുണിയുടെ കഥ കേട്ടിട്ടില്ലേ? വയലിലെ വരമ്പു മുറിഞ്ഞ്, കയറുന്നതു തടയാന്‍ സ്വയം വരമ്പിനോട് ചോര്‍ന്നുകിടന്ന് ഒഴിക്കുതടഞ്ഞു. ഇതൊന്നും അവര്‍ക്ക് വേദാന്തത്തില്‍ നിന്ന് ഭിന്നമായി തോന്നുന്നില്ല. ഇതു വരമ്പല്ലേ, ഇത് ചളിയല്ലേ, ഇതുവെള്ളമല്ലേ, ഞാന്‍ ആത്മാവല്ലേ എന്നൊന്നും അവര്‍ ചിന്തിച്ചിട്ടില്ല. അങ്ങനെയായിരുന്നു അന്നുള്ള ശിഷ്യന്മാര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

Kerala

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

Entertainment

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.