പത്തനംതിട്ട: അടൂര്‍ നഗരത്തെ മാലിന്യവിമുക്തമാക്കാന്‍ നഗരവാസികളെല്ലാവരും പരിശ്രമിക്കണമെന്ന് ചിറ്റയം ഗോപകുമാര്‍ എം എല്‍ എ. വൈ എം സി എ ഹാളില്‍ നടന്ന ശുചിത്വ നഗരശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടൂരിനെ ശുചിത്വനഗരമാക്കാന് നല്ല പരിശ്രമമാണ് നടക്കുന്നത്. എല്ലാവരും പരിശ്രമിച്ചാല്‍ ഉദ്ദേശിച്ച രീതിയില്‍ നഗരത്തെ മാലിന്യമുക്തമാക്കാം. ഉറവിട മാലിന്യ സംസ്കരണം ഉണ്ടാകണമെന്നും ശില്പശാലയ്ക്ക് തുടര്‍ച്ചയായി പദ്ധതികള്‍ രൂപികരിക്കണമെന്നും എം എല്‍ എ പറഞ്ഞു.
തുടര്‍ന്ന് നടന്ന സെമിനാറില്‍ ശുചിത്വമിഷന് സ്റ്റേറ്റ് ഫാക്കല്‍റ്റി അംഗം അജിത്ത് കുമാര്‍ മാലിന്യസംസ്കരണത്തെക്കുറിച്ച് ക്ലാസെടുത്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ ഷൈനി ജോസ് അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ മറിയാമ്മ ജേക്കബ്, എം ഡി രാധകൃഷ്ണന്, മുന്‍ ചെയര്മാന് ഉമ്മന്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തെ സംബന്ധിച്ച് ചര്‍ച്ച നടന്നു. കൗണ്‍സിലര്‍മാര്‍, നഗരസഭാ ജീവനക്കാര്‍, കുടുംബശ്രീ അംഗങ്ങള്‍, രാഷ്ട്രീയ പ്രതിനിധികള്‍, വിവിധ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: